സരസ്വതി സമ്മാനം സുഗതകുമാരിക്ക്




മലയാളത്തിന്റെ വാൽസല്യവും, പച്ചപ്പും അക്ഷരങ്ങളിൽ നിറച്ച പ്രിയകവി സുഗതകുമാരിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്ക്കാരമായ സരസ്വതി സമ്മാനം ലഭിച്ചു. (10ലക്ഷം രൂപ )“മണലെഴുത്ത്” എന്ന കവിതാസമാഹാരത്തിനാണ്‌ ലഭിചത്‌. സമകാലികകമലയാളവിതയുടെ പരിച്ചേദമാണ്‌ ഈ സമാഹാരത്തിലെ കവിതകൾ. ഭാവഗീതിയുടെ വൈവിധ്യം, ആലങ്കാരിക ഭാവനയുടെ സമ്പന്നതയും, സങ്കീർണ്ണതയും,വർത്തമാനകാലത്തിൽ ഭൂത-ഭാവി-കാലങ്ങളുടെ സങ്കലനം,പ്രാന്തവല്ക്കരിക്കപ്പെട്ടവരുടേയും,പ്രകൃതിയുടേയും, ഭാവിയെക്കുറിച്ചുള്ള ധാർമ്മികരോഷം എന്നിവ ശ്രദ്ധേയം. വനിതകൾ, കുട്ടികൾ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കവിതകൾ സാമൂഹികപ്രതിബദ്ധ്തയുള്ള വായനക്കാരുടെ പ്രിയപ്പെട്ട വരികലായി മാറുന്നു. തീവ്രവും, ദൌത്യ്പൂർണ്ണവുമായരചനയാണ്‌“വനിതാക്കമ്മീഷൻ” എന്ന കവിത.
മലയാളത്തിൽ നിന്നു മുൻപു രണ്ടുപേർക്കാണ്‌ സരസ്വതി സമ്മാനം കിട്ടിയിട്ടുള്ളത്`. 1995ൽ ബാലാമണിയമ്മക്കും, 2005ല്കെ.അയ്യപ്പപ്പണിക്കർക്കും.


പത്രവാർത്ത