ഗ്രാമ്യജീവിതത്തിന്റെ അനുഭവങ്ങൾ പൊറ്റേക്കാട്ട് കഥകളാക്കി



എം.ടി.


ഗ്രാമ്യജീവിതത്തിന്റെ സാധാരണ അനുഭവതലങ്ങളിൽ നിന്ന് അസാധാരണമായ കഥകൾ സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു എസ്.കെ.പൊറ്റേക്കാട്. ജീവിതത്തിന്റെ പല തുറകളിലുള്ള ആളുകളു മായി എസ്.കെ.ഉറ്റബന്ധം പുലർത്തിയിരുന്നു. ഇന്നത്തെപ്പോലെ പണവും, സൌകര്യവും, സാങ്കേതികസംവിധാനങ്ങളും  ഇല്ലാതിരുന്ന കാലത്ത് നാടുകളേയും, അവിടുത്തെ ആതിഥേയരേയും സഞ്ചരിച്ചു കണ്ടെത്തിയാണ്‌ എസ്.കെ.യാത്രാവിവരണം എഴുതിയത്‌. യാത്രാവിവരണവും ഒരു വലിയ സാഹിത്യശാഖയാണെന്നു ബോധ്യ പ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പുതിയ പ്രദേശങ്ങളും വ്യത്യസ്ത ജീവിതങ്ങളും അന്വേഷിച്ച കഥാകാരനായിരുന്നു എസ്.കെ.എന്നു എം.ടി.പറഞ്ഞു.

കേരളസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കൊണ്ടാടുന്ന എസ്.കെ.പൊറ്റേക്കാട്ട് ജന്മശതാബ്ദിയാഘോഷം ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അപൂർവസുന്ദരമായ കാവ്യാനുഭവമായിരുന്നു എസ്.കെ യുടെ കഥകൾ . മനുഷ്യഹൃദയങ്ങടേയും  പ്രദേശങ്ങളുടേയും ഋതുഭേദങ്ങൾ  എസ്.ക്കെയുടെ കഥകളിൽ കാണാം. മനുഷ്യാനുഭവത്തിന്റെ വലിയ വഴിത്തിരുവുകൾ കാട്ടിത്തരാനും എസ്.കെ.ക്കു കഴിഞ്ഞുവെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ പറഞ്ഞു.

പത്രവാർത്ത