വി.ദക്ഷിണാമൂർത്തിക്ക് സ്വാതിപുരസ്ക്കാരവും,ടി.കെ.ജോൺമാളവികക്ക് എസ്.എൽ.പുരം നാടകപുരസ്ക്കാരവുംസ്വാതിതിരുനാളിന്റെ പേരിൽ സംഗീത പ്രതിഭകൾക്ക്‌ ശാസ്ത്രീയ സംഗീതമേഖലക്ക് നല്കിയ സംഭാവനകൾ  പരിഗണിച്ചു നല്കുന്ന സ്വാതി സംഗീത പുരസ്ക്കാരം1,00,000രൂപയും,ഫലകവും വി.ദക്ഷിണാമൂർത്തിക്കു ലഭിച്ചു. 

നാടകപ്രവർത്തനങ്ങൾക്കു നല്കുന്ന പുരസ്ക്കാരമായ എസ്.എൽ.പുരം നാടകപുരസ്ക്കാരം 1,00,000രൂപയും, പ്രശസ്തിപത്രവും,ശില്പ്പവും അടങ്ങുന്ന അവാർഡ് മലയാള നാടകരംഗത്ത് അപൂർവ്വ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകശ്രദ്ധ നേടിയ .ജീവിതം തന്നെ നാടകത്തിനു സമർപ്പിച്ച് ടി.കെ.ജോണിനു ലഭിച്ചു. വൈക്കം മാളവിക തിയേറ്റേഴ്സിന്റെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹം നാല്പ്പതോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

പത്രവാർത്ത