ലളിതപ്രവർത്തനത്തിലൂടെ നാരായണഗുരു പകർന്നുതന്നത്‌മുഖ്യമന്ത്രി


ലളിതമായ പ്രവർത്തനത്തിലൂടെ ശ്രീനാരായണഗുരു പകർന്ന ആത്മവിശ്വാസത്തിന്റെ ഗുണമാണ്  നാമിന്നനുഭവിക്കുന്നത്‌.ലാളിത്യത്തിലൂടെ ലോകത്തിന്‌ മാതൃകയായ ഗാന്ധിജിക്ക് തുല്യമായിരുന്നു ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ.അത്‌ സമൂഹത്തെയാകെ ഇളക്കിമറിച്ചു. അദ്ദേഹത്തിന്റെ ദർശനം സമൂഹത്തിലെ അനാചാരങ്ങൾക്കും അവിശ്വാസത്തിനും എതിരായ നടപടിയായിരുന്നു. കേരളസമൂ ഹത്തിൽ ബാക്കി നില്ക്കുന്ന നൻമയുടെ അംശം ഗുരുവിന്റെ കാഴ്ച്ചപ്പാടാണ്‌.അതിനെ ആദരവോടെ ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125ആമത് വാർഷികാഘോഷവും,ശിവരാത്രി ഉൽസവവും ഉല്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രവാർത്ത