പരിസ്ഥിതി പഠനം നിർബന്ധിത പാഠ്യവിഷയമാക്കണം.




കെ.സി.വേണുഗോപാൽ 

കുട്ടികൾക്ക്  പരിസ്ഥിതിയെ അറിയാനും, സ്നേഹിക്കാനും പ്രാഥമിക ക്ളാസ്സു മുതൽ പഠനം ആവശ്യമാണ് .  വിദ്യാഭ്യാസവകുപ്പു ഇക്കാര്യത്തിൽ നടപടിയെടുത്ത് പരിസ്ഥിതി പഠനം നിർബന്ധിത പാഠ്യവിഷയമാക്കണം. 

തണ്ണീർത്തടസംരക്ഷണത്തിനായി നിയമം നിർമ്മിക്കുമ്പോൾ ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങളെ ബാധിക്കാതെ നോക്കണം. പല വകുപ്പുകളും  നിയമമുണ്ടാക്കുമ്പോൾ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ്  ശ്രമിക്കുന്നത്‌. ഇത്‌ ഉദ്ദേശിക്കുന്ന ഫലമുണ്ടാക്കില്ല. നിയമ വിരുദ്ധമായ പ്രവൃത്തികളാണ്‌ വേമ്പനാട്ടു കായലിനെ തകർക്കുന്നത്‌. അനുവദിക്കുന്നതിന്റെ പത്തിരട്ടി മണലും, ചെളിയും എടുക്കുന്നത്‌ നദികളേയും നശിപ്പിക്കുന്നു. ഇതിനെല്ലാം പിന്നിൽ വലിയൊരു മാഫിയ തന്നെ പ്രവർത്തിക്കുന്നു.

കേന്ദ്ര-പരിസ്ഥിതി വനം വകുപ്പിന്റെ സഹകരണത്തോടെ അശോകട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് സംഘടിപ്പിച്ച ദേശീയത്തണ്ണീർത്തട സംരക്ഷണ സെമിനാറും, സംഗമവും ഉല്ഘാടനം ചെയ്യുകയായിരുന്നു വ്യോമയാനസഹമന്ത്രി കെ.സി.വേണുഗോപാൽ.

പത്രവാർത്ത