വിവേകാനന്ദനെ തളച്ചിടാൻ സംഘപരിവാർ ശ്രമിക്കുന്നുവി.എസ്. 


സ്വാമി വിവേകാനന്ദനെ ഹിന്ദുത്വത്തിന്റെ അടഞ്ഞ അറയിൽ തളച്ചിടാൻ സംഘപരിവാർ ശ്രമിക്കുന്നു.സ ങ്കുചിതത്വത്തിന്റെ അറയിൽ തളച്ചിടേണ്ട വ്യക്തിത്വമല്ല വിവേകാനന്ദന്റേത്‌. ആത്മാവിന്റെ ദാരിദ്ര്യം തീർക്കാൻ തുനിഞ്ഞ സന്യാസികളോ ട്‌ ആദ്യം മനുഷ്യന്റെ വിശപ്പകറ്റാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.തൊഴിലാളി വർഗ്ഗം പണി മുടക്കിയാൽ ധനികന്റെ അന്നവും, മുട്ടുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി വിപ്ളവത്തിന്റെ ആദ്യ കാൽ വെയ്പ്പാണ്‌ സോഷ്യലിസമെന്നും വിവേകാനന്ദൻ പറഞ്ഞു. ഇന്ത്യയിൽ മറ്റാരേക്കാളും  മുമ്പ് സോഷ്യലിസത്തെക്കുറിച്ച് ചിന്തിച്ചയാളാണ്‌ വിവേകാനന്ദൻ. അങ്ങനെയുള്ള ആ മഹാനെ ഹിന്ദുത്വത്തിന്റെ അടഞ്ഞ അറയിൽ തളച്ചിടാനാണ്  സംഘപരിവാർ ശ്രമിക്കുന്നത്‌.
പി.പരമേശ്വരൻ എഡിറ്റു ചെയ്ത്‌ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച “സ്വാമി വിവേകാനന്ദനും, പ്രബുദ്ധകേരളവും” എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു സഖാവ് വി.എസ്.

പത്രവാർത്ത