സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തുക


ഡോ:കെ.എസ്.ജയശ്രീ

സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരം സമൂഹത്തിൽ സ്ത്രീകളോടു സമീപനത്തിൽ മാറ്റം വരുത്തുകയെന്നതാണ്‌. കുടുംബത്തിലെ അധികാരം പുരുഷനിൽ കേന്ദ്രീകൃതമാകുന്നതും തൊഴിലവസരങ്ങളിൽ തുല്യലഭ്യതയില്ലാത്തതും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളാണ്‌. സ്ത്രീവിരുദ്ധതകൾക്കെതിരെ ശ്ക്തമായ രാഷ്ട്രീയസമരങ്ങളും, സാംസ്ക്കാരിക മുന്നേറ്റങ്ങളും ആവശ്യമാണ്‌.
നോർത്ത് വെസ്റ്റ് കേരളസമാജം സംഘടിപ്പിച്ച്: 21 ആം നൂറ്റാണ്ടിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ“ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കോഴിക്കോട് സ്ത്രീ ചേതനയുടെ ജനറൽ സെക്രട്ടറി ശ്രീമതി ഡോ:ജയശ്രീ. അഡ്വക്കറ്റ് ആശാ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചയോഗത്തി ൽ തുടർന്ന് കെ.കവിത, ഇന്ദിരാബാലൻ, ഒളിമ്പ്യൻ റോസക്കുട്ടി, വാസന്തി കൃഷ്ണൻ, ഷീലാമേനോൻ, സുധാകരുണാകരൻ, കെ.ആർ.ജയലക്ഷ്മി, ടി.എൻ. എം. നമ്പ്യാർ എന്നിവർ സംസാരിച്ചു.

കേരള സർക്കാരിന്റെ" പ്രവാസികലാശ്രീ"  പുരസ്ക്കാരം ലഭിച്ച കമനീധരനെ ചടങ്ങിൽ ആദരിച്ചു. സമാജം അദ്ധ്യക്ഷൻ ആർ.മുരളീധരൻ കമനീധരനെ പൊന്നാട അണിയിച്ചു. ജോയിന്റ് സെക്രട്ടറി ബിജു ജേക്കബ് ഉപഹാരം നല്കി.ഡി രഘു സ്വാഗതവും, അർച്ചന ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.


സാർഥകം ന്യൂസ് സർവീസ്