![]() |
ഡോ: എം. ലീലാവതി |
കഥാഖ്യാനത്തിന്റെ
സുഖത്തോ ടെ ചരിത്രവും ഭാവനയും ഊടും പാവും നെയ്തെടുത്ത കൃതിയാണ് സേതുവിന്റെ
“മറുപിറവി” രാജാക്കന്മാരുടെ ജയങ്ങളും വലിയ ആളുകളുടെ വെട്ടിപ്പിടിക്കലുകളും
മാത്രമാണ് ചരിത്രമെന്നാണ് പൊതുവേയുള്ള ധാരണ.എന്നാൽ സേതു പുസ്തകത്തിൽ
അവതരിപ്പിക്കുന്നത് സമൂഹത്തിന്റെ ജീവിതം തന്നെയാണ്. ശുഷ്ക്കത തോന്നിപ്പിക്കാതെയാണ്
അവതരണം. സാമുദായികസൌഹാർദ്ദത്തിന്റെ ചരിത്രവും ഈ പുസ്തകത്തിൽ
വായിച്ചെടുക്കാം.ഭരണാധികാരികളുടെ വെട്ടിപ്പിടിക്കലുകളല്ല സമൂഹത്തിന്റെ ജീവിതമാണ്
യഥാർത്ഥ ചരിത്രം.
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2012-ലെ ഓടക്കുഴൽ അവാർഡ്
സേതുവിന്റെ മറുപിറവി എന്ന നോവലിനു സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ജി.യുടെ പേരിലുള്ള സാംസ്ക്കാരിക കേന്ദ്രം യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും
അവർ അറിയിച്ചു
പത്രവാർത്ത