ആദികവിയുടെ വിലാപം ഇന്നും പ്രസക്തം


സി.രാധാകൃഷ്ണന്‍ അരുതേ കാട്ടാളാ എന്ന് ആദികവി എന്തിനെതിരെയാണോ ശബ്ദിച്ചത് 
അതേ കാര്യം കാലമേറെ ചെന്നിട്ടും തുടരുന്നു. 
മനുഷ്യകുലത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍  ശോഷിച്ചുവെന്നു പറയുന്നതില്‍ അര്‍ഥമില്ല. 
പണ്ട് മൂല്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ മാനിഷാദയെന്ന് ആദികവിക്ക് പറയേണ്ടിവരുമായിരുന്നില്ല. ഭഗവാന്‌ ഗീത ഉപദേശിക്കേണ്ടിയും വരുമായിരുന്നില്ല.
 മഹാഭൂരിപക്ഷത്തിനും നന്മ ഉള്ളതുകൊണ്ടാണ്‌ 
ലോകം ഇങ്ങനെ പച്ചപ്പായി ഇപ്പോഴും നില്ക്കുന്നത്‌.മനോവൈകല്യമുള്ള ന്യൂനപക്ഷത്തെ നേർവഴിക്ക് നയിക്കാൻ മനോവൈകല്യമില്ലാത്ത ഭൂരിപക്ഷത്തിനു ചുമതലയുണ്ട്‌. ആ ചുമതല നിറവേറ്റപ്പേടാതെ പോകുമ്പോഴാണ്‌ മനോവൈകല്യമുള്ളവരുടെ ആക്രമണം സമൂഹത്തെ ബാധിക്കുന്നത്‌. അക്രമികളെ നിയന്ത്രിക്കേണ്ടവർ അക്രമികളാവരുത്‌. അക്രമികളെ കൂട്ടു പിടിച്ചുകൊണ്ടു പരിപാടിയായി ജനാധിപത്യം മാറുകയും  അരുത്‌. ഇങ്ങനെയാവുമ്പോഴാണ്‌ അക്രമം നിയന്ത്രിക്കാനാവാതെ വരുന്നത്‌ എന്നും സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സംബോധ് ഫൌണ്ടേഷന്റെ ജ്ഞാനയജ്ഞം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പത്രവാർത്ത