അക്ഷരപ്പൂക്കള്‍

   
                               പവിത്രന്‍ കണ്ണപുരം 
        

         അക്ഷരങ്ങളേ നിങ്ങളീ വിശ്വ ചക്രവാള നഭസ്സില്‍
 ,         മാനവീയ മണിമുത്തണിഞ്ഞിടും   
          താര സുന്ദരികളല്ലൊ !
          നാദ ബ്രഹ്മമയ രൂപിയായിവ - 
         ന്നാത്മഹര്‍ഷ പുളിനങ്ങളില്‍ ,  
        നൃത്തമാടുമീയക്ഷരങ്ങളില്‍     
        മുത്തമിട്ടു ഋതുകന്യകള്‍ !
         നൂപുരങ്ങ ളണിയിച്ചു ; 
 രാഗവും  ചാര്‍ത്തിയെന്നുമെതിരേല്‍ക്കേ ,  
        ഉണ്മതന്‍ ചലനതാളമായ്   
       ചിറകുനീര്‍ത്തിടുന്ന വരസിദ്ധിയാല്‍
         അക്ഷരാത്മികെ നിറയുകെന്നുള്ളി -  
         ലെന്നുമീ ജീവ സാരമായ് !
         അന്ധകാരമയ മാനസങ്ങളെ    
      തൊട്ടുണര്‍ത്തു മുഷ:ശോഭയാല്‍
         അക്ഷരങ്ങളേ ; മാര്‍ഗ്ഗദര്‍ശനം 
         നല്കിടൂ പ്രണവ മന്ത്രമായ് !