ദേശപോഷിണി ഒരു സർവ്വകലാശാല

എം.ടി 

ദേശപോഷിണി വെറുമൊരു ഗന്ഥാലയമല്ല.ഒരു സർവ്വകലാശാല തന്നെയാണ്‌. അതിനായി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ ഓർമ്മകൾ ഇപ്പോഴാണ്  ഏറെ  ആവശ്യം. പുഴകളും,മലകളും ,കാടുകളും  കുളങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വീണ്ടുമൊരു നവോഥാനം വേണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടണമെന്ന പ്രതീക്ഷയുള്ള തുകൊണ്ടല്ല, വരും തലമുറക്ക് ഓർമ്മകളിലെങ്കിലും നമ്മുടെ പ്രകൃതിയും, പച്ചപ്പുമുണ്ടായിരിക്കാൻ അത് ആവശ്യമാണ്‌. എവിടെയും കിട്ടാത്ത പുസ്തകങ്ങൾ കിട്ടുന്ന ഗ്രന്ഥാലയമാണ്  ദേശപോഷിണി.

ദേശാന്തരങ്ങളിൽ വായനയുടെ വെളിച്ചവും, നാടകങ്ങളുടെ തെളിച്ചവും എത്തിച്ച ദേശപോഷിണി പബ്ളിക് ലൈബ്രറിയുടെ എഴുപത്തിയഞ്ചു സാംസ്ക്കാരിക വർഷങ്ങൾ പിന്നിടുന്നതിൻ ഫലമായി നടത്തിയ പ്ളാറ്റിനംജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.ടി. വാസുദേവൻ നായർ.


പത്രവാർത്ത