ഗാന്ധിസം പ്രായോഗികമല്ലെന്ന അഭിപ്രായം നിർഭാഗ്യകരം

സുമിത്രാഗാന്ധി 


ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ ഗാന്ധിസം പ്രായോഗികമല്ലെന്ന രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായം നിർഭാഗ്യകരമാണ്‌.കോൺഗ്രസ്സിന്റെ മുൻപ്രസിഡണ്ടും പൊതുപ്രവർത്തകനുമായ ഒരാൾ ഈയടുത്ത് ഗാന്ധിസത്തെക്കുറിച്ച് പറഞ്ഞത് ഈ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നു. ഗാന്ധിസത്തിന്‌ ഇന്നത്തെക്കാലത്ത് പ്രസക്തിയില്ലെന്നും, അർത്ഥം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ആയിരുന്നു ആ അഭിപ്രായം. സമൂഹത്തിലെ ഉന്നതസ്ഥാനീയരിൽ നിന്നു തന്നെ ഇത്തരമൊരു സമീപനം വന്നത് നിർഭാഗ്യകരമാണ്‌.എന്നാൽ, ഇന്നത്തെ ലോകത്ത് സമാധാനവും, സാഹോദര്യവും നിലനില്ക്കുന്നത് ഗാന്ധിയൻ തത്വങ്ങളായ സത്യവും, അഹിംസയും, പിന്തുടരുന്നതുകൊണ്ടു മാത്രമാണ് .

ശക്തമായ മൂല്യങ്ങളിൽ അടിയുറച്ച് ,വിശ്വസിക്കുന്ന ഒരാൾ എങ്ങനെയാണ്‌ സമൂഹത്തിന്റെ ആണിക്കല്ലാകുന്നതെന്ന് ഗാന്ധിജിയുടെ ജീവിതം തെളിയിക്കുന്നു. രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ പൌത്രി സുമിത്രാഗാന്ധി പറഞ്ഞു. സുമിത്രാഗാന്ധിയെക്കുറിച്ച് കന്നടപത്രം പ്രജാവാണിയുടെ അസോസിയേറ്റ് എഡിറ്ററായ പാമരാജ് ദന്താവതെ എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

പത്രവാർത്ത