പ്രസവരംഗങ്ങൾ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല

പാര്‍വ്വതി 

പ്രസവരംഗങ്ങൾ സിനിമയിൽ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. അമ്മയാകുക എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവികമായ ഒരു കാര്യമാണ്‌.അതിനെ വാണിജ്യവല്ക്കരിക്കുന്നതിനോട് യോജിക്കാനാവില്ല. ഇതെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്‌. എന്നാൽ ബ്ളെസ്സിയുടെ സിനിമയിൽ പ്രസവരംഗത്തെ മ്ളേച്ഛമായി ചിത്രീകരിക്കുമെന്നു കരുതുന്നില്ല. മലയാളസിനിമയിലെ ഇപ്പോഴത്തെ നായികമാർ കുറേക്കൂടി ധൈര്യശാലികളാണ്‌. പണ്ടിതായിരുന്നില്ല സ്ഥിതി. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാറ്റിനേയും കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്‌.
നിശാഗന്ധി നൃത്തോൽസവത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ പാർവ്വതി,അതിന്റെ ഭാഗമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നുപത്രവാർത്ത