ബാലകൃഷ്ണന്‍ വാക്കയില്‍
കൊടുങ്ങല്ലൂര്‍.

ഡല്‍ഹിയുടെ  പെണ്‍കുട്ടി 
നീ 
വിടരാന്‍ കൊതിച്ച 
പൂവായിരുന്നു.

അതിശൈത്യം  തോറ്റ 
രാത്രിയുടെ 
കൊടും ചൂടില്‍ 
നീ വെന്തമര്‍ന്നു.

രക്ഷകരുടെ  മുന്നില്‍ 
നീ വിസ്മയമായി.
വിധിയുടെ മുന്നില്‍ 
വാടിയ പൂവും.

ഇന്ത്യയുടെ പെണ്‍കുട്ടി 
വിട.