പുരസ്ക്കാരങ്ങൾ



സത്യൻ അവാർഡ് ഇന്ദ്രജിത്തിന്‌



കേരളകൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള സത്യൻ അവാർഡിന്‌ സിനിമാനടൻ ഇന്ദ്രജിത്ത് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.


ജനുവരി 21ന്‌ വൈകുന്നേരം 5മണിക്ക് സത്യൻ സ്മാരക ഹാളിൽ നടക്കുന്ന പൊതുസമ്മേളനം കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

അഴീക്കോട് ജനകീയ പ്രസ്ഥാനപുരസ്ക്കാരം കൂടംകുളം സമരസമിതിക്ക്


നേച്വർ ലൈഫ് ഇന്റർനാഷണൽ ഏർപ്പെടുത്തിയ പ്രഥമ സുകുമാർ അഴീക്കോട് ജനകീയ പ്രസ്ഥാനപുരസ്ക്കാരം കൂടംകുളം ആണവനിലയ വിരുദ്ധസമിതിക്ക്‌. ആണവഭീകരതയെ ധീരതയോടെ  നേരിട്ടതിനാണ്‌ പുരസ്ക്കാരം.
10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ പുരസ്ക്കാരം .


കാവാലത്തിനും തോമസ് ജേക്കബിനും പന്തളം കേരളവർമ്മ പുരസ്ക്കാരം

മഹാകവി പന്തളം കേരളവർമ്മ സ്മാരകസമിതി ഏർപ്പെടുത്തിയ കേരളവർമ്മ പുരസ്ക്കാരം കാവാലം നാരായണപ്പണിക്കർക്കും മലയാളമനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനും.


പതിനയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന കവിതാപുരസ്ക്കാരം‘കാവാലം കവിതകൾ’ എന്ന കവിതാസമാഹാരത്തിന്‌.


ഉസ്താദ് അല്ലരഖാ ഖാൻ പുരസ്ക്കാരം ഡോ:ജി ബാബുവിന്‌


പ്രശസ്ത തബല വാദകൻ ഉസ്താദ് അല്ലരഖാ ഖാനിന്റെ പേരിൽ ചെന്നൈയിലെ വിപഞ്ചി ട്രസ്റ്റ് എർപ്പേടുത്തിയ ആദ്യ സംഗീതപുരസ്ക്കാരം കേരളത്തിൽ നിന്നു യുവ മൃദംഗവിദ്വാൻ ഡോ:ജി ബാബുവിന്‌ ലഭിച്ചു.

പത്രവാർത്ത