ഭാഷ മനോഹാരിതയുടെ വൈവിധ്യമാണ്‌


ഓ.എൻ.വി.
മലയാളഭാഷയെ ഹൃദയം കൊണ്ട്‌ സ്വീകരിക്കുന്ന വലിയൊരു സമൂഹം ഇന്ത്യയിലും, ഇന്ത്യക്കു പുറത്തുമുണ്ട്‌. ഇംഗ്ളീഷ് ഭാഷ നമ്മുടെ സംസ്ക്കാരത്തെ മറ്റുള്ളവർക്കു പരിചയപ്പെടുത്താനുള്ളതാവണം. മലയാളികൾ സ്വന്തം സംസ്ക്കാരത്തേയും, ഭാഷയേയും മറക്കുന്നവരാകരുത്‌. മലയാളഭാഷയുടെ ശത്രുക്കൾ നാട്ടിൽത്തന്നെയാണ്‌. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി കിട്ടാൻ വൈകുന്നതിനു ഇതൊരു കാരണമാകുന്നു. നമ്മുടെ തന്നെ പിടിപ്പുകേടുകൊണ്ടാണ്‌ ഈ പദവി ഇത്രയും വൈകുന്നത്‌.മറുനാടുകളിൽ ജീവിക്കുമ്പോൾ കേരളത്തിലും വേരുണ്ടെന്നു മറക്കരുത്‌. ബാംഗ്ളൂർ കൈരളി കലാസമിതി ഏർപ്പെടുത്തിയ സാഹിത്യസായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു. കവി ഓ.എൻ.വി. കുറുപ്പ്‌. 

കന്നട കവിയും, എം.എൽ.സിയുമായ ഡോ:ദൊഡ്ഡ രംഗ ഗൌഡ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.സുഷമാശങ്കർ കന്നടത്തിലേക്കു പരിഭാഷപ്പെടുത്തിയ ഓ.എൻ.വിയുടെ“ ഭൂമിക്കൊരു ചരമഗീതം”. എന്ന കവിതാസമാഹാരത്തിന്റേയും, സുധാകരൻ രാമന്തളി മലയാളത്തിലേക്കു വിവർത്തനം ചെയ്ത ഡോ:ചന്ദ്രശേഖരകമ്പാറിന്റെ “ജോകുമാരസ്വാമി” എന്ന നാടകത്തിന്റേയും പ്രകാശനം ചടങ്ങിൽ നടന്നു.തുടർന്നു ഓ.എൻ.വിയുടെ നാടകസിനിമാഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യ "രാഗം" ട്രൂപ്പിന്റെ നേതൃത്വത്തില്‍   അരങ്ങേറി.