രാഷ്ട്രീയം മതനിരപേക്ഷമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

ധനുവച്ചപുരം സുകുമാരന്‍ 


രാഷ്ട്രീയ കക്ഷികൾ ജാതിമതശക്തികൾക്ക് കീഴ്പ്പെടുന്നത് ജനാധിപത്യത്തിനു ഭീഷണിയാണ്‌. മതനിരപേക്ഷ രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മതസാമുദായികശക്തികളുടെ വോട്ടുബാങ്കിനു മുന്നിൽ രാഷ്ട്രീയകക്ഷികൾ ജനാധിപത്യകാഴ്ച്ചപ്പാടുകൾ അടിയറ വെക്കുകയാണെന്നും യുക്തിരേഖ പത്രാധിപർ ധനുവച്ചപുരം സുകുമാരൻ അഭിപ്രായപ്പെട്ടു. ബോധനസാംസ്ക്കാരികവേദിയുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരേയുള്ള പോരാട്ടത്തിൽ പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം യുക്തിവാദപ്രസ്ഥാനവും അണിനിരക്കണമെന്നു തുടർന്നു സംസാരിച്ച സി.പി.ഐ.എം കർണ്ണാടക് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ വി.ജെ.കെ.നായർ പറഞ്ഞു. 

ബോധന പ്രസിഡണ്ട് സുരേഷ്കോടൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.വി.ആചാരി ആമുഖപ്രഭാഷണം നടത്തി. തങ്കച്ചൻ പന്തളം, ഇ.പി.മേനോൻ, തൊടുപുഴ പത്മനാഭൻ, സി.എച്ച്.പത്മനാഭൻ,കെ.ആർ.കിഷോർ, എ.ഗോപിനാഥ്, ആർ.വി.പിള്ള, സുദേവ് പുത്തഞ്ചിറ,സി.സഞ്ജീവ്,ഖാദർ മൊയ്തീൻ,ടി.കെ.രവീന്ദ്രൻ,ശാന്തകുമാർ എന്നിവർ സംസാരിച്ചു. ഷമ്മി.എൻ.സ്വാഗതവും,പി.വി.എൻ.രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.