‘വിധവക്കു’ പകരം പേര്‌ കണ്ടെത്തണം



സുഗതകുമാരി

ഭർത്താവ് മരിച്ച സ്ത്രീയെ വിധവ എന്നു വിളിക്കുന്നതിനു പകരം മറ്റൊരു പേര്‌ കണ്ടെത്തണം.ഭാര്യ മരിച്ച പുരുഷനെ ആരും വിഭാര്യൻ എന്നു വിളിക്കാറില്ലാത്തതുപോലെ ഭർത്താവ് മരിച്ച സ്ത്രീയെ വിധവ എന്നു വിളിക്കുന്നതു ശരിയല്ല. വിധവ എന്ന പേര്‌ അബലകൾ എന്നു വിളിക്കുന്നതു പോലെയാണ്‌. ഇത്‌ അംഗീകരിക്കാൻ കഴിയില്ല. ഭർത്താവ് മരിച്ച സ്ത്രീകൾ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്‌. ഇതു മാറണം. ആ അസ്വസ്ഥതയേക്കാൾ സംസ്ഥാനത്തു സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം മദ്യപിച്ചുള്ള ഗാർഹികപീഡനമാണ്‌. ഇതിനെതിരെ സ്ത്രീകൾ പ്രതികരിക്കണം. വിധവകളായ സ്ത്രീകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ സമൂഹം ഒറ്റക്കെട്ടായി കൂടെ നില്ക്കണം.വിധവകൾ പലപ്പോഴും സമൂഹത്തിൽ നിന്ന്‌ അവഗണനയും വിവേചനവും സ്വീകാര്യമില്ലായ്മയും നേരിടുന്നുണ്ട്‌.

വിധവാസംഘം സംസ്ഥാനകൺവെൻഷനിലാണ്‌ സുഗതകുമാരി, മുൻമന്ത്രി പി.കെ ശ്രീമതി എന്നിവർ ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്‌.
എം.സി.ജോസഫൈൻ,പി.സതീദേവി, കെ.എസ്.സലീഖ എം.എൽ.എ,കെ.കെ.ശൈലജ,ടി.എൻ.സീമ എം.പി. എന്നിവരും പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു.



പത്രവാർത്ത