സ്ത്രീയെ സമൂഹത്തിൽ കൃത്യമായി അടയാളപ്പെടുത്തിയ എഴുത്തുകാരി


കുൽദീപ് നയ്യാർ
സ്ത്രീയെ കൃത്യമായി മലയാളി സമൂഹത്തിൽ അടയാളപ്പെടുത്തിയ എഴുത്തുകാരിയാണ് പത്മപ്രഭാപുരസ്ക്കാരജേതാവായ സാറാജോസഫ്.ചരിത്രപരമായ സാഹിത്യദൌത്യത്തിന്റെ കണ്ണിയാണ്‌ അവർ. അതിനിശിതമായി സ്ത്രീശക്തിയുടെ ആവിഷ്ക്കരണങ്ങളാണ്‌ അവരുടെ കൃതികൾ.
സാറാ ജോസഫ് 

 മികച്ച  എഴുത്തുകാരിയായ സാറാജോസഫ് ഇംഗ്ളീഷിലും നന്നായി അറിയപ്പെടുന്നു. , സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങൾ പ്രതിഫലിക്കുന്നതാണ്‌ ഉത്തമ സാഹിത്യകൃതികൾ. സാറാജോസഫ് ഇത്തരത്തിൽ കാലം അടയാളപ്പെടുത്തിയ എഴുത്തുകാരിയാണ്‌. അവകാശം നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാണ്‌ അവരുടേത്‌. എവിടെയൊക്കെ അവകാശവും നീതിയും നിഷേധിക്കപ്പെടുന്നുവോ അവിടെയൊക്കെ അവരുടെ ശബ്ദം ഉയർന്നുകേൾക്കുന്നു. വിഖ്യാത പത്രപ്രവർത്തകനും,നയതന്ത്രജ്ഞനുമായ കുൽദീപ് നയ്യാർ അഭിപ്രായപ്പെട്ടു.  സാറാ ജോസഫുണ്ടായിരുന്നില്ലെങ്കിൽ തങ്ങളെപ്പോലുള്ളവർ സൃഷ്ടിച്ച സ്ത്രീകഥാപാത്രങ്ങൾ ഇത്രയും ശക്തമാകില്ലായിരുന്നുവെന്ന് കെ.പി. രാമനുണ്ണി. 
കെ.പി.രാമനുണ്ണി 

ജന്മിത്തവും, നാടുവാഴിത്തവും നിറഞ്ഞുനിന്നിരുന്ന പഴയ വയനാടിനെ പുരോഗമന ചിന്തയിലേക്ക് നയിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ആളായിരുന്നു പത്മപ്രഭ. ജന്മിയായിരുന്നിട്ടും സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ മാനവികത ഉയർത്തിപ്പിടിക്കാൻ അദ്ദേഹ ത്തിനു കഴിഞ്ഞിരുന്നു. ആധുനിക വയനാടിന്റെ ശില്പ്പികളി ൽ പ്രമുഖനായ എം.കെ.പത്മപ്രഭാഗൌഡരുടെ പേരിലുള്ള  ഈ അവാർഡിന്‌ തീർച്ചയായും  അർഹയായിട്ടുള്ള വ്യക്തിയാണ് സാറാജോസഫ്. കല്‍ പ്പറ്റയിൽ നടന്ന ചട ങ്ങിൽ കുല്‍ദീപ് നയ്യാര്‍ 75000 രൂപയും, പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്` സാറാജോസഫിന് നല്‍കി.

പത്രവാർത്ത