മലയാളഭാഷക്ക് സാങ്കേതിക വൈദഗ്ദ്ധ്യം ഉണ്ടാകണം

കെ.ജയകുമാർ 

ആധുനിക ഇംഗ്ളീഷ് ഭാഷയുടെ കോളനിവല്ക്കരണത്തെ പ്രതിരോധിക്കാൻ മലയാളഭാഷക്ക് സാങ്കേതികവൈദഗ്ദ്ധ്യം വേണം. മലയാള സർവകലാശാല പൂർണ്ണരീതിയിലാകുന്നതോടെ കേരളത്തിലെ വിവിധ സ്മാരകങ്ങൾ, അതുമായി ബന്ധപ്പെട്ട മഹാന്മാരേക്കുറിച്ചുള്ള ആധുനിക ഗവേഷണകേന്ദ്രമാക്കാനും അക്കാദമിക അന്തരീക്ഷം ഉണ്ടാക്കാനും കളമൊരുക്കും. സംസാരഭാഷ ഭരണത്തിന്റെ ഭാഷയെന്ന അവബോധം ജീവനക്കാരിലുണ്ടായാൽ ഭരണഭാഷ മലയാളമാകുന്നത്‌ എളുപ്പമാകും. പാണ്ഡിത്യപ്രകടനമില്ലാതെ ആശയവിനിമയം മാത്രം എന്ന ഭാഷാസംസ്ക്കാരം മലയാളത്തിലുണ്ടാകണം. എല്ലാ ഉദ്യോഗസ്ഥരും മലയാളം കംമ്പ്യൂട്ടർ വശമാക്കിയാലേ ഭരണഭാഷ പൂർണ്ണമായും മലയാളമാകൂ. രക്ഷിതാക്കളുടെ ധാരണാപ്പിശകുകൾ കൊണ്ടുമാത്രമാണ്‌ കുട്ടികളെ മലയാളം പഠിപ്പിക്കാത്തത്‌. മലയാള സർവകലാശാലയിൽ പഠിച്ചിറങ്ങുന്ന കുട്ടിക്കു ജോലി തരും എന്ന് പറയുന്ന രീതിയിൽ അറിവും,കഴിവും നൈപുണ്യവും ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കും. ഇന്ത്യയിലെ നല്ല സർവകലാശാലയായി മലയാളസർവകലാശാലക്ക് തല ഉയർത്തി നില്‍ക്കാനാകും എന്നും മലയാള സർവകലാശാല വൈസ് ചാൻസലർ കെ.ജയകുമാർ അഭിപ്രായപ്പെട്ടു.

അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ മലയാള സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

   സമൂഹവൈകല്യങ്ങള്‍ക്കുള്ള  പരിഹാരം   സ്നേഹത്തിലൂടെയുള്ള  സ്ത്രീ ശാക്തീകരണം 
ഷീബ അമീര്‍ 
സ്നേഹത്തിലൂടെ യുള്ള  സ്ത്രീ ശാക്തീകരണമാണ്  സമൂഹത്തിലെ വൈകല്യങ്ങള്‍ക്കുള്ള  പരിഹാരം. സ്നേഹമെന്ന മരുന്നുകൊണ്ട്  പുരുഷന്‍ മാരുടെ  മനസ്സ് മാറ്റുകയാണ്  സ്ത്രീകളോടുള്ള മനോവൈകല്യം നിറഞ്ഞ പെരുമാറ്റ ത്തിനുള്ള  പരിഹാരം. വീട്ടില്‍ മാന്യന്‍ മാരായവര്‍ പുറ ത്തിറങ്ങുമ്പോള്‍  മാന്യത കൈവിടുന്നു. അതെ സമയം സ്ത്രീ ദുര്‍ ബാലയാണെന്ന ധാരണ  ശരിയല്ല. ഷീബ അമീറിനെ പോലെ വനിതാപുരസ്ക്കാരം  നേടി യവരുടെ ജീവിതങ്ങള്‍ കാണി ച്ചുതരുന്നു .സ്നേഹമെന്നത് നാമപദമാണ്. അതിനെ ക്രിയയാക്കി  മാറ്റിയ താണ്  ഷീബയെ വേറിട്ട വ്യക്തി യാക്കുന്നത് .സമൂഹത്തിലെ ദുഖങ്ങളുമായി തന്മയീ ഭവിക്കാന്‍   കഴിയുന്ന താണ്  ഏറ്റവും വലിയ നന്മ. മലയാളം സര്‍വകലാശാല  വൈസ് ചാനസലര്‍ കെ.ജയകുമാര്‍  പറഞ്ഞു. വനിതാ'വുമണ്‍  ഓഫ് ദി  ഇയര്‍' പുരസ്ക്കാരം 'സോലെസ്' ഫൗണ്ടര്‍  സെക്രട്ടറി ഷീബ അമീറിന് സമ്മാനിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

പത്രവാർത്ത