സിനിമ താരങ്ങളെ ഉണ്ടാക്കുന്നു: നാടകം ജനങ്ങളെ താരങ്ങളാക്കുന്നു

ഓ.എൻ.വി 

സിനിമ താരങ്ങളെ ഉണ്ടാക്കുമ്പോൾ നാടകം ജനങ്ങളെ താരങ്ങളാക്കുന്നു. സിനിമ താരങ്ങളെ സൂപ്പറും,മെഗായുമാക്കുന്നു. പിന്നെ താരങ്ങളെ ചുറ്റിപ്പറ്റി ചെറുതാരങ്ങളുണ്ടാവുന്നു.
തോപ്പില്‍ ഭാസി 
കെ.പി.എ.സി ലളിത താരമല്ല. അയൽ വീട്ടിലെ പെൺകുട്ടിയുടെ അമ്മയോ പെങ്ങളോ ആണ്‌. ഇങ്ങനെ അവരെ ആക്കിതീർത്തത്‌ നാടകത്തിന്റെ നന്മയാണ്‌.

അരനൂറ്റാണ്ട്  മുമ്പ്‌ കെ.പി.എ.സി.ലളിതയെന്ന നടിയെ കണ്ടെത്തിയ കഥ ഓ.എൻ.വി.അനുസ്മരിച്ചു. ‘കാക്കപ്പൊന്ന്‌’ എന്ന നാടകത്തിൽ അഭിനേത്രിയായാണ്‌ ആ പെൺകുട്ടി വന്നത്‌. തന്റെ ‘കറുകക്കാട്ടിൽ’ മേഞ്ഞുനടന്നൊരു കസ്തൂരിമാൻ എന്ന പാട്ടാണ് ` പാടി നോക്കാൻ പറഞ്ഞത്‌. പാടിയത്‌ ദേവരാജനും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ പെൺകുട്ടി നാടകനടിയായത്‌. തോപ്പില്‍ ഭാസി ഫൌണ്ടേഷന്റെ തോപ്പില്‍ ഭാസി പുരസ്ക്കാരം കെ.പി.എ.സി.ലളിതക്കു സമ്മാനിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഓ.എൻ.വി.
കെ.പി.എ .സി .ലളിത 

ഞാൻ സിനിമാനടിയല്ല. കെ.പി.എ.സിയുടെ വളർത്തുപുത്രിയാണ്‌. മരിക്കും വരെ എന്റെ പേരിനൊപ്പം കെ.പി.എ.സി എന്ന അക്ഷരങ്ങൾ കാണും .ജീവിതത്തിലെ ഏറ്റവും വില പിടിച്ച പുരസ്ക്കാരമാണിത്‌ എന്ന്‌ ലളിത പറഞ്ഞു. 33,333 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ്‌ പുരസ്ക്കാരം.

പത്രവാർത്ത