തെയ്യം,പ്രകൃതി,സ്ത്രീത്വം


യു.പി.സന്തോഷ്

തെയ്യത്തിലെ ആരാധനയുടെ പ്രകൃതി,ദാർശനികതലം, പരിസ്ഥിതി ലാവണ്യശാസ്ത്രം തുടങ്ങിയവ ആധുനികവിജ്ഞാനമേഖലകളു മായി ബന്ധപ്പെടുത്തി പഠിക്കുകയാണ്‌ ഗ്രന്ഥകാരൻ ചെയ്തിരിക്കുന്നത്‌. ഇതിൽ സാംസ്ക്കാരിക പരിസ്ഥിതി പഠനത്തിന്റെ അടിസ്ഥാനത്തിൽ തെയ്യം വിശകലനം ചെയ്യപ്പെടുന്നു.പ്രകൃതിയേയും, മനുഷ്യനേയും, കൂട്ടിയിണക്കുന്ന തെയ്യത്തിന്റെ അംശങ്ങളെ പറ്റിയുള്ള ഒരന്വേഷണത്തോടൊപ്പം അതിലെ താന്ത്രികാനുഷ്ഠാനങ്ങളിലേക്കും ദൃഷ്ടിയുന്നുന്നുവെന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഒരു സാംസ്ക്കാരിക സംഭവത്തിന്റെ ഏകകമെന്ന നിലയിൽ തെയ്യത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഉർവ്വരത, സ്ത്രീസങ്കല്‍പ്പങ്ങൾ എന്നിവ കൂടി അന്വേഷിക്കപ്പെടുന്നു.


പ്രസാധനം-കബനി ബുക്സ്
കവർ ഡിസൈൻ-സജീന്ദ്രൻ പുത്തൂർ
കണ്ണൂർ
വില-75രൂപ