പെൺകുട്ടികളെ കാണാതാകുന്ന സംഭവം:കേന്ദ്ര നിരീക്ഷണം വേണം


വനിതാകമ്മീഷന്‍ 
സംസ്ഥാനത്ത്‌ പെൺകുട്ടികളെ കാണാതാകുന്നത്‌ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്‌ നിരീക്ഷിക്കാൻ കേന്ദ്രനിരീക്ഷണ സംവിധാനം ഏർപ്പടുത്തണം. മൈസൂർ നഗരത്തിൽ മാത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഒട്ടേറെ  സ്ത്രീകളേയും,പെൺകുട്ടികളേയും കാണാതായ സാഹചര്യത്തിലാണ്‌ ഏജൻസിയുടെ സഹായം ഏര്‍പ്പെടുത്തണമെന്ന്‌ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്‌.

എല്ലാ ബസ്,റെയില്‍ വെ സ്റ്റേഷനുകളിലും ഇത്തരം ഏജൻസികൾ സ്ഥാപിക്കണം. പോലീസിന്റെ സഹായത്തോടെ ഇടനിലക്കാരൂടെ  സഞ്ചാരം നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിലാണ്‌ പ്രവർത്തനം ക്രമീകരിക്കേണ്ടത്‌. സാന്മാർഗ്ഗിക വിദ്യാഭ്യാസം നിർബന്ധമാക്കുക, ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച്‌ പെൺകുട്ടികൾക്ക് അവബോധം നല്‍കുക  ,ഏജൻസിക്കു പുറമേ സ്ക്കൂളിലും,കോളേജിലും കൌൺസിലിങ്ങ് സെൽ തൂടങ്ങുക,. കാണാതാകുന്നതിന്റെ സാഹചര്യത്തെക്കുറിച്ച്‌ കുട്ടികൾക്ക് ബോധവല്ക്കരണം നടത്തുക,. സ്ക്കൂള്‍  മുതൽ പി.യു.സി. തലം വരെ ലൈംഗികവിദ്യാഭ്യാസം നിർബന്ധമാക്കുക , ടെലിവിഷൻ സീരിയലുകളി ലെ ഉള്ളടക്കം നിരീക്ഷിക്കുക എന്നീ ആവശ്യങ്ങള്‍  റിപ്പോർട്ടിൽ പറയുന്നു.  . ഈ ആവശ്യങ്ങൾക്കായി 110 പേജ് വരുന്ന റിപ്പോർട്ട് വനിതാകമ്മീഷൻ ചെയർപേഴ്സൺ സി. മഞ്ജുള   ഉപമുഖ്യമന്ത്രി ആർ.അശോകിന്‌ സമർപ്പിച്ചു.

മൈസൂരിൽ മാത്രം നിരവധി പെൺകുട്ടികളെ കാണാതാകുന്നതിനെക്കുറിച്ച്‌ കമ്മീഷൻ പഠനം നടത്തിയിരുന്നു. ടീനേജ് വിദ്യാർത്ഥികൾക്കു പുറമേ സ്ക്കൂൾ കുട്ടികളും കാണാതാകുന്നവരുടെ പട്ടികയിൽ പെടുന്നു. കുട്ടികളു ടെ പ്രായം 12നും 13നും ഇടയിലാണ്‌. നിരക്ഷരതക്കു പുറമേ വീട്ടിൽ നിന്നുള്ള അവഗണനയും കാണാതാകുന്നതിനു കാരണമാകുന്നു.  പഠനത്തിൽ പിന്നോക്കമായതിനാൽ മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെത്തുടർന്ന്‌ വീടു വിട്ടു പോയവരുടെ എണ്ണം ചെറുതാണെന്നു പഠനം സൂചിപ്പിക്കുന്നു. 38 ശതമാനം സ്ത്രീകളും, ഭർത്താക്കന്മാരുടെ പീഡനം സഹിക്കാതെയാണ്‌ വീടു വിട്ടു പോകുന്നത്‌. 36 ശതമാനം പേർ പ്രണയബന്ധം. നാലു ശതമാനം പേർ വീട്ടുകാരുടെ അവഗണന എന്നീ കാരണത്താലാണ്‌. അഞ്ചു ശതമാനം സ്ത്രീകൾ വീടു വിട്ടു പോകാൻ കാരണമായത്‌ മാധ്യമങ്ങളുടെ സ്വാധീനമാണത്രെ.

2009 മുതൽ 2011 വരെയുള്ള കാലത്ത്‌ മൈസൂരിൽ മാത്രം 1612 കുട്ടികളെ കാണാതായത്രെ. ഇവരിൽ 843 പേർ പെൺകുട്ടികളാണ്‌. ഇവരിൽ 1194 പേരെ കണ്ടെത്തി. 418 പേരുടെ നില ഇപ്പോഴും അജ്ഞാതമാണ്‌. 

പത്രവാര്‍ത്ത