കവയിത്രി പ്രയോഗം അവസാനിപ്പിക്കണം


അടൂർ 
കവയിത്രി എന്നത്‌ മലയാളത്തിലെ വൃത്തികെട്ട പ്രയോഗമാണ്‌,ഇതവസാനിപ്പിക്കണം. സ്ത്രീകൾ കവിതയെഴുതുന്നത്‌ പുച്ഛിച്ചിരുന്ന കാലഘട്ടത്തിലെ പ്രയോഗമാണത്‌. ബാലാമണിയമ്മ കവയിത്രിയല്ല.മഹിതയായ കവിയാണ്‌. മാതൃത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളുന്ന കവിതകളാണ്‌ ബാലാമണിയമ്മയുടേത്‌.
സാഹിത്യ,സിനിമാരംഗങ്ങളിലെ പ്രതിഭകൾ സാക്ഷികളായ ശുഭസന്ധ്യയിൽ ബാലാമണിയമ്മ പുരസ്ക്കാരം യൂസഫലിക്കു നല്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.

പത്രവാര്‍ത്ത