![]() |
സുജ രവി |
എഴുത്തുണ്ടാകുന്നത് മനുഷ്യരോടും,മനുഷ്യാവസ്ഥകളോടുമു ള്ള ആകുലതയിൽ
നിന്നാണ്.മനുഷ്യന്റെ രാഗത്തോടും വ്യഥയോടുമുള്ള സഹാനുഭൂതിയാണ് എഴുത്തുകാരുടെ
കരുത്ത്.ഈ സഹാനുഭൂതിക്ക് ഭൌതികവും,ആത്മീയവുമായ തലങ്ങളുണ്ടാകാം. ആത്മീയം
എന്നതുകൊണ്ട് അത്യന്തം മാനസികം എന്നു മാത്രമാണ് ഇവിടെ വിവക്ഷ. ഓരോ ഋതുവിനോടും
പ്രതികരിക്കാനുള്ള പ്രകൃതിയെപ്പോലെ കവിത മനുഷ്യന്റെ അനുഭവങ്ങളുടേയെല്ലാം നേരെ
പ്രതിഷേധത്തിന്റെ കോട്ടകൾ ഉയർത്തിക്കൊണ്ടേയിരിക്കുന്നു. എല്ലാ ജ്ഞാനങ്ങളുടെയും
മുഖസ്തോഭമായ കവിത മനുഷ്യന്റെ ഭൌതികവും,അഭൌതികവുമായ തലങ്ങൾ അനാവരണം
ചെയ്യുന്നതുകൊണ്ട് വ്യഷ്ടിയുടേയും , സമഷ്ടിയുടേയും തലങ്ങളിൽ അത് പ്രാധാന്യം
നേടുന്നു. ഈ രണ്ടു തലങ്ങളിലും വ്യാപരിക്കുന്ന ലളിതാലെനിന്റെ കവിതകളു ടെ വിചാരമണ്ഡലം
,പ്രത്യക്ഷവും പരോക്ഷവുമായി വെളിപ്പെടുന്നുണ്ട് “നമുക്കു പ്രാർത്ഥിക്കാം” എന്ന
കാവ്യസമാഹാരത്തിൽ.
സാമൂഹ്യശാസ്ത്രത്തിലും, സാഹിത്യത്തിലും പുതിയ
ജ്ഞാനപദ്ധതികളുടെ സഹായത്തോടെ സ്ത്രീവാദം പോലുള്ള നവീനചിന്താധാരകൾ
രൂപമെടുത്തിരിക്കുന്നു. എഴുത്തുകാരെ സംബന്ധിച്ച് അത്യന്തം അനിവാര്യവും
സ്വീകാര്യവുമായ നിലപാടായി പെണ്ണെഴുത്തും ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
‘നമുക്കു പ്രാർത്ഥിക്കാം’ എന്ന സമാഹാരവും ഇത്തരമൊരു ദർശനം കൊണ്ട് സമൃദ്ധമാണ്.
ലളിതാലെനിന്റെ സ്ത്രീനിലപാടുകൾ വ്യക്തമാക്കുന്ന ഏതാനും കവിതകൾ
വിലയിരുത്തപ്പെടുകയാണ് ഈ ലേഖനത്തിൽ.
മാതൃപ്രാമാണ്യവ്യവസ്ഥയിൽ നിന്നും
പിതൃപ്രാമാണ്യവ്യവസ്ഥയിലേക്ക് എത്തിയപ്പോൾ സാമൂഹ്യോല്‍പ്പാദനത്തിൽ നിന്ന് സ്ത്രീ
മാറ്റിനിർത്തപ്പെടുകയും ഗാർഹികമായ അടിമത്തത്തിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
സാമൂഹ്യാധ്വാനത്തിൽ വലിയൊരളവിൽ പങ്കെടുക്കുകയും ഗാർഹിക ചുമതലകൾ സ്ത്രീ പുരുഷന്മാർ
തുല്യയളവിൽ പങ്കിടുകയും ചെയ്യുമ്പോൾ മാത്രമേ സ്ത്രീവിമോചനം സാധ്യമാകുന്നുള്ളു.
മുതലാളിത്ത വ്യവസ്ഥിതിയിലെ വൻ ഉല്‍പ്പാദനരംഗത്ത് സ്ത്രീ പ്രാതിനിധ്യം കൂടിയതോടെ
സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ സാധ്യതകൾ -സ്ത്രീത്വത്തിന്റെ
ചരക്കുവല്‍ക്കരണം ത്വരിതപ്പെടുന്നതോടൊപ്പം തന്നെ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ
ഉല്‍പ്പാദനം മുഴുവനും സാമൂഹ്യവല്‍ക്കരിക്കപ്പെടുന്നു. വർഗ്ഗ-ലിംഗ ചൂഷണങ്ങൾ
ഇല്ലാതായിത്തീരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ മാത്രമേ സ്ത്രീസ്വാതന്ത്ര്യം
പൂർണ്ണമാകുന്നുള്ളു എന്നതാണ് മാർക്സിയൻ കാഴ്ച്ചപ്പാട്`. ഇവിടെ
മുതലാളിത്തവ്യവസ്ഥിതിയുടെ ഒരു ഉപോല്‍പ്പന്നമായാണ് പുരുഷമേധാവിത്വത്തെ കാണുന്നത്.
അഥവാ ഇവ രണ്ടും പരസ്പരപൂരകങ്ങളായാണ് വർത്തിക്കുന്നതെന്നു സാരം. വർഗ്ഗ സമരത്തിലൂടെ
സാധ്യമാകുന്ന സ്ത്രീവിമോചനം എന്ന കാഴ്ച്ചപ്പാട് സോഷ്യലിസ്റ്റു ഫെമിനിസത്തിനില്ല.
കുടുംബത്തിലും., സമൂഹത്തിലും സ്ത്രീയനുഭവിക്കുന്ന ചൂഷണങ്ങളുടെ ആഴവും
ശീലമായിത്തീർന്ന പുരുഷമേധാവിത്വത്തിന്റെ രാഷ്ട്രീയവും തിരിച്ചറിഞ്ഞുകൊണ്ടുള്ള
സമരത്തിനു മാത്രമേ സ്ത്രീസ്വാതന്ത്ര്യം ഫലവത്താക്കാൻ കഴിയുകയുള്ളു എന്നതാണ്
സോഷ്യലിസ്റ്റു ഫെമിനിസത്തിന്റെ വിശ്വാസവഴി. ഈ വിശ്വാസത്തെ കവിതയിൽ
സ്വാംശീകരിക്കുന്നുണ്ട് ശ്രീമതി ലളിതാലെനിൻ. സ്വാർജ്ജിതപെരുമാറ്റച്ചട്ടങ്ങൾ
കൊണ്ട് സ്ത്രീയെ വരച്ചിടുന്ന മതവും സമൂഹ്യവും സാഹിത്യവും ഇതിൽ നിന്ന്
വിഭിന്നമായൊരു ജീവിതക്രമം കണ്ടെത്തേണ്ടതുണ്ടെന്ന പ്രത്യേകിച്ച് കേരളീയ ചിന്ത
പലപ്പോഴും സ്ത്രീക്കു പോലും ഉണ്ടാകുന്നില്ല. അത്രയ്ക്കും രൂഢമൂലമാണ്
പുരുഷാധിപത്യത്തിന്റെ ഇന്ത്യൻ ജീവിതശീലങ്ങൾ. സ്ത്രീപുരുഷന്മാരുടെ
സ്നേഹവിശ്വാസങ്ങളുടെ ആഴമാകേണ്ട വിവാഹം തന്നെ,മതപൌരോഹിത്യത്തിന്റെ അനുഷ്ഠാന
പരതയിലൂന്നുക വഴി ,സ്ത്രീക്ക് സാമുദായികസുരക്ഷിതത്വത്തിനുള്ള ഒരു ഉപാധി
മാത്രമായിത്തീരുന്നു. വിവാഹത്തിലൂടെ പുരുഷന്റെ സ്വകാര്യസ്വത്തായി മാറുന്ന സ്ത്രീ
ജോലികളുടെ,കടമകളുടെ നിര്‍ബന്ധിത ഭാരമാണ് ` ഏറ്റുവാങ്ങുന്നത്. പുരുഷനിൽ നിന്നും
ഭിന്നമായി അനുഭവിക്കുന്ന മാനസിക ശാരീരിക അടിമത്തം വ്യക്തി സാക്ഷാത്കാരത്തിനുള്ള
സ്ത്രീയുടെ ത്വരയെ ഭംഗപ്പെടുത്തുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യാന്വേഷണവും
ആത്മപ്രകാശനവ്യഗ്രതയും സമൂഹത്തിന്റെ ധാർമ്മിക വിലക്കുകളുടെ ലംഘനമായി
പരിഗണിക്കപ്പെടുന്നു. താൻ ജീവിക്കുന്ന വ്യവസ്ഥിതിയിലെ വിലക്ഷണതകൾ ബോധ്യപ്പെടുന്ന
സ്ത്രീ, ആ വ്യവസ്ഥക്കെതിരെ ചിന്തിക്കുന്നിടത്താണ് സ്ത്രീരചന പ്രസക്തംആകുന്നത്.
താനനുഭവിക്കുന്നത് എന്ത് എന്നതിനെക്കുറിച്ച് സമൂഹത്തിനു മാത്രമല്ല സ്ത്രീക്കു
തന്നെ അമൂർത്തമായ കാഴ്ച്ചയാണുള്ളത്.
ഈ കാഴ്ച്ചയുടെ നേർവഴിയുടെ അന്വേഷണമായ
ലളിതാലെനിന്റെ ചില കവിതകളുടെ വിശകലനമാണിവിടെ ശ്രമിക്കുന്നത്.

അവിടെ അനുകരിക്കാൻ നിഴലുകളും , മാതൃകകളുമില്ല. പാരമ്പര്യത്തിന്റെ മൂല്യങ്ങളെ
നിഷേധിക്കാതേയോ, ചോദ്യം ചെയ്യാതെ പോലുമോ ഈ വഴി പോകാനാവുകയില്ല. ഒഴുക്കിനെതിരെ
നീന്തിയവർ ഈ പുതുവഴി സൃഷ്ടിക്കുന്നു,. സമൂഹത്തിന്റെ സർഗ്ഗാത്മകതയേയും
സ്വാതന്ത്ര്യത്തേയും കണ്ടെത്തിയത് ഈ പുതുവഴി പ്രേമികളായ നിഷേധികളാണ്. ഇന്ത്യൻ
സ്ത്രീത്വത്തിന് ഇന്നത്തെയൊരു പുതുവഴി തീർക്കേണ്ട നൈതികദശാസന്ധിയിലാണിന്ന്.
അതുകൊണ്ട് വർത്തമാനകാലത്ത് സ്ത്രീ ജീവിക്കുകയല്ല അതിജീവിക്കുകയാണ് വേണ്ടത്.
ജീർണ്ണമായ പാരമ്പര്യമൂല്യങ്ങളെ നിഷേധിക്കുകയാണ് വേണ്ടത്`. പഴയ ശീലാവതി വിഗ്രഹങ്ങൾ
സ്ത്രീത്വത്തിന്റെ ആദർശ വല്‍ക്കൃത രൂപങ്ങളാക്കിതീർക്കാനാണ് സമൂഹത്തിനെന്നും
താല്പ്പര്യം. പക്ഷേ ഈ വിഗ്രഹവല്‍ക്കരണത്തിൽ സ്ത്രീക്കു നഷ്ടപ്പെടുന്നത് പലപ്പോഴും
മൌലികമായ സ്വാതന്ത്ര്യം തന്നെയാണ്. സ്ത്രീ രൂപങ്ങളെ കടന്നപ്പുറം പോവാനോ അതിന്റെ
എസ്റ്റാബ്ളിഷ് സ്വരൂപങ്ങളെ തകർക്കാനോ സമൂഹാധികാരം പ്രതീക്ഷിക്കുന്നില്ല.
ആഗ്രഹിക്കുന്നില്ല. അതിനപ്പുറം അനുവദിക്കുന്നുമില്ല. സീതയുടെ നിഴൽ എന്ന കവിതയുടെ
പ്രസക്തി ഇവിടെയാണ്.
സീതയുടെ നിഴലിലാണ്/ഞാനിപ്പോഴും
ഹൃദയമിടിപ്പ്/ഇമയനക്കം/സ്വരവ്യന്യാസം /എല്ലാം
സീതയുടെ നിഴലിലാണ്/ഞാനിപ്പോഴും
ഹൃദയമിടിപ്പ്/ഇമയനക്കം/സ്വരവ്യന്യാസം /എല്ലാം
ശ്വേതാംബരമായ/സീതയുടെ/കൃഷ്ണപക് ഷങ്ങൾക്കിടയിലാണ്
ജീവിതത്തിലെ ക്രിയകളേയും നിലപാടുകളേയും ദർശനങ്ങളെയും ഈ നിഴൽ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അകിടിലേക്ക് നക്കിത്തോർത്തിയടുപ്പിക്കുന്ന തള്ളപ്പശുവിനെപ്പോലെ അതെന്നെ അണച്ചുപിടിക്കുന്നു. എന്നെഴുതിക്കൊണ്ട് ഈ സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുകയാണ് കവി. സീതയെ ഒരു മൂല്യവും ജീവിതാദർശവുമായി ചിത്രീകരിച്ചുകൊണ്ട് സീതാഹൃദയത്തിന്റെ സ്നേഹവും,വ്യഥയും, ആദർശവല്‍ക്കരിച്ച് അരിയിട്ടുവാഴ്ത്തുകയാണ് ഓരോ സമഷ്ടിഘടനയും, യോഗനിദ്രയിലാണ്ട സംസ്കൃതിയുടെ പാദപൂജയിലൂടെ അതിവിസ്മൃതി പരിശീലിപ്പിക്കുന്ന ,പിഴക്കാത്ത പിഴയൊടുക്കേണ്ടി വന്ന സീത കുലവധുവിന്റെ മാതൃക മെനയാൻ പഠിപ്പിക്കുന്നു.
കവിതയുടെ അടുത്ത ഭാഗത്ത് നിഴലിനപ്പുറത്ത് സീതയെ അകമ്പുറം കാണുകയാണ്. സീതയുടെ നിഴലിനുമുണ്ട് അനന്തവർണ്ണങ്ങൾ. അവിടെ വിശുദ്ധിയുടേയും വിരക്തിയുടേയും സങ്കലനമുണ്ട്. മൂർത്തിയുടെ കനലുകൾ ആ ഹൃദയമെന്നും സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ആദർശവാനായ മനുഷ്യനെ അവതരിപ്പിച്ച ആദികവി പോലുമറിയാതെ രാമായണം സീതായാനമായി മാറിയത്. വേദനയുടേയും, ത്യാഗത്തിന്റേയും, ഇത്തരം മിത്തിക്കൽ രൂപങ്ങളെ മാതൃകയാക്കാൻ നിയോഗിക്കപ്പെടുന്ന സ്ത്രീത്വത്തിന് നിശ്ശബ്ദമാകേണ്ടി വരുന്ന ചില വ്യഥകളുണ്ട്. ഈ വാഗതീതസങ്കടങ്ങൾ അനാവരണം ചെയ്യേണ്ടിവരുമ്പോൾ ചരിത്രം അവളെ ഭയപ്പെടുത്തിയേക്കും. ഇവിടെ സീതയുടെ നിഴൽ തനിക്കു പാകമാകാത്തൊരു ഉടുപ്പാണെന്ന് കവി വെളിപ്പെടുത്തുന്നുണ്ട് .ഈ വെളിപാടിന്റെ ഭീതിയിൽ നിഴലിനപ്പുറം കടക്കാനുള്ള വാഞ്ച വെറും സ്വാഭാവികം മാത്രം. പക്ഷേ ഈ യുദ്ധഭൂമിക്കപ്പുറം കടക്കുന്നത് ലാളിത്യമല്ലെന്ന് ലളിത അറിയുന്നുണ്ട്.
നിഴലിനപ്പുറം ചാവുകടലാണെന്ന്/അവർ പറയുന്നു
മരുഭൂമിയാണെന്ന് മറ്റു ചിലർ/അപകടമാണെന്നു മാത്രം ഞാൻ അമ്പരക്കുന്നു എന്ന ഈ തിരിച്ചറിവാണ് പെണ്ണറിവിന്റെ കവിതയായി ഇതിനെ മാറ്റുന്നത്.നിഴലിനപ്പുറം പോകാൻ സഹജാതരെ ഉണർത്തുന്ന പ്രതിരോധത്തിന്റെ ശക്തിഗാഥയാണീ കവിത.
ഈ നിഴലിന്നപ്പുറത്തേക്ക്/ഒരിക്കലെ ങ്കിലും/സത്യമന്വേഷിച്ച്/ഒരു ചുവട്
ഒരു ചുവടെങ്കിലും വെക്കാൻ കഴിഞ്ഞെങ്കിൽ.......
എന്നിങ്ങനെ കവിതാന്ത്യത്തിലെ വരികള്‍ക്ക് ഒരു കാല്‍പ്പനിക പ്രതീക്ഷയുടെ ഛായ വന്നുകൂടുന്നുണ്ടോ എന്ന സംശയമേയുള്ളു.
(തുടരും)

ഈ നിഴലിന്നപ്പുറത്തേക്ക്/ഒരിക്കലെ
ഒരു ചുവടെങ്കിലും വെക്കാൻ കഴിഞ്ഞെങ്കിൽ.......
എന്നിങ്ങനെ കവിതാന്ത്യത്തിലെ വരികള്‍ക്ക് ഒരു കാല്‍പ്പനിക പ്രതീക്ഷയുടെ ഛായ വന്നുകൂടുന്നുണ്ടോ എന്ന സംശയമേയുള്ളു.
(തുടരും)