കഥകളിയും, കൂടിയാട്ടവും ആസ്വദിക്കാൻ നിരന്തര ഉപാസന വേണം


അടൂർ ഗോപാലകൃഷ്ണൻ 
കഥകളി, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ ആസ്വദിക്കാൻ നിരന്തരമായ കലാസമ്പർക്കവും, ഉപാസനയും വേണം. തയ്യാറെടുപ്പില്ലാതെ വരുന്നവരെ രസിപ്പിക്കാനുള്ള കലാരൂപമല്ല ഇവ. കഥകളി യിൽ പൊതുവേ വധവും, യുദ്ധവും ഒക്കെയാണെങ്കിൽ അന്തഃസംഘർഷങ്ങളുടെ കഥയാണ്‌ ശാകുന്തളം അവതരിപ്പിക്കുന്നത്‌. പുനരാവിഷ്ക്കരിച്ച ശാകുന്തളം കഥകളി ആസ്വാദകർക്ക് പുതിയ അനുഭവമാകുന്നു. 

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം നാടകശാലയിൽ സന്ദർശൻ കഥകളി  വിദ്യാലയത്തിന്റെ ശാകുന്തളം കഥകളിയുടെ അരങ്ങേറ്റം  ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.

പത്രവാർത്ത