ജ്ഞാനപീഠം പ്രതിഭാറേക്ക്

പ്രതിഭാ റേ


ജാതിക്കും, മതത്തിനും എതിരെ എഴുത്തിലൂടെ പോരാടുകയും കഥകളിലൂടേയും നോവലുകളിലൂടേയും ഒറിയാ സാഹിത്യത്തിൽ പുതിയൊരു മാനം സൃഷ്ടിക്കുകയും ചെയ്ത ഡോ:പ്രതിഭാ റേയ്ക്ക് 2011ലെ ജ്ഞാനപീഠ പുരസ്ക്കാരം.ഏഴു ലക്ഷം രൂപയും സരസ്വതീദേവിയുടെ ശിൽപ്പവും പ്രശംസാപത്രവുമാണ്‌ അവാർഡ്‌.

1974-ൽ ആദ്യനോവലായ ‘വർഷ വസന്ത വൈശാഖ’ മുതൽ ജാതി-മത-ഭിന്നതകൾക്കെതിരെ ധീരമായ പോരാട്ടം നടത്തുകയായിരുന്നു ഡോ:പ്രതിഭാറേ.സ്ക്കൂൾ അദ്ധ്യാപികയും പിന്നീട് 30 വർഷം കോളേജ് അദ്ധ്യാപികയുമായിരുന്നു. മഹാഭാരതത്തിലെ ദ്രൌപദിയെ നായികയാക്കി 1985-ൽ പ്രതിഭാ റേ രചിച്ച ;യാജ്ഞസേനി‘ എന്ന നോവൽ 1991-ൽ ജ്ഞാനപീഠട്രസ്റ്റിന്റെ തന്നെ മൂർത്തിദേവി അവാർഡ് നേടിയിരുന്നു.’ശിലാപദ്മ‘ എന്ന നോവലിന്‌ 1983-ൽ ഒറിയ സാഹിത്യ അക്കാദമി അവാർഡും’ഉല്ലഘ്ന‘ എന്ന ചെറുകഥാ സമാഹാരത്തിന്‌ 2000ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

ആരണ്യ,നിഷിദ്ധ,പൃത്ഥി,പരിചയ,പുണ്യതോയ,മേഘമേദുര,ആയാമരാംഭ,നീല തൃഷ്ണ,സമുദ്രസ്വര,മഗ്നമാരി എന്നിവയാണ്‌ മറ്റു പ്രമുഖ നോവലുകൾ.

പത്രവാർത്ത