എൺപതിന്റെ നിറവിൽ അനന്തമൂർത്തിയു.ആര്‍.അനന്തമൂര്‍ത്തി കേരളവുമായുള്ള തന്റെ ആത്മബന്ധത്തിന്‌ എഴുത്തുകാരൻ എം.ഗോവിന്ദനോടാണ്‌ കടപ്പെട്ടിട്ടുള്ളത്‌. 1970-ൽ മദിരാശിയിൽ വെച്ചാണ്‌ എം.ഗോവിന്ദനെ കണ്ടു മുട്ടിയത്‌. മലയാളത്തിലെ ഒട്ടേറെ സാഹിത്യകാരന്മാരേയും ചലച്ചിത്രകാരന്മാരേയും വിശിഷ്ടവ്യക്തികളേയും അതു വഴി നേരിൽ പരിചയപ്പെടുവാനായി.ആശയദൃഢതയിലുറച്ച രാഷ്ട്രീയത്തിലാണ്‌ വിശ്വസിക്കുന്നത്‌. ചൈന സന്ദർശിച്ച നാളുകളി ലാണ്‌ ടിയാനന്മെൻ സ്ക്വയർ സംഭവം അരങ്ങേറിയത്‌. ജനാധിപത്യം കശാപ്പുചെയ്യപ്പെട്ട ആ ദുരന്തത്തെക്കുറിച്ച്‌ മിണ്ടാതിരിക്കാനായില്ല. വിവിധ പത്രങ്ങളിലായി അഞ്ചോളം ലേഖനങ്ങൾ എഴുതി. എം.ജി.യൂണിവേഴ്സിറ്റി വി.സിയായി പ്രവർത്തിക്കുകയായിരുന്നു അന്നു. കേരളം ഭരിച്ചിരുന്ന ഇടതുമുന്നണിയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണൻ താനെഴുതിയ ലേഖനത്തെക്കുറിച്ച്‌ ചില വിമർശനങ്ങളുന്നയിച്ചു. സ്വേച്ഛാധിപത്യപ്രവണതകളെ എതിർക്കുക എന്ന ദൌത്യമാണ്‌ താൻ ചെയ്തതെന്ന അദ്ദേഹത്തോട്‌ തുറന്നുപറഞ്ഞു.

സമ്പന്നമാണ്‌ മലയാളസാഹിത്യം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അസാധാരണമായ രചനകളാണ്‌ മലയാളത്തിൽ കാണപ്പെടുന്നത്‌. ഓ.വി.വിജയനെപ്പോലുള്ള ഒരെഴുത്തുകാരൻ മലയാളത്തിലേ ഉണ്ടാകു. മലയാളകവിതയും ലോകനിലവാരമുള്ളതാണ്‌.
കേരള ത്തിന്റെ സാംസ്ക്കാരിക മഹിമ നേരാംവണ്ണം തിരിച്ചറിഞ്ഞ അനന്തമൂർത്തി പക്ഷേ,കേരളത്തിലെ അക്കാദമിക് രംഗത്തെ ചില ന്യൂനതകൾ കാണുന്നുണ്ട്‌.

ബാംഗ്ളൂരിലെ സഞ്ജയ് നഗറിലെ വീട്ടിലിരുന്ന്‌ എട്ട് ദശകങ്ങൾ പിന്നിട്ട തന്റെ ജീവിതത്തിലൂടെയും അതിന്റെ സിംഹഭാഗവും ആളുന്ന സാഹിത്യ-അക്കാദമിക് വിശേഷങ്ങളിലൂടെയും എൺപതിന്റെ നിറവിൽ ഈ ജ്ഞാനപീഠജേതാവ് കടന്നുപോയി.

പത്രവാര്‍ത്ത