ധർമ്മത്തിന്റെ വേരാണ്‌ വേദം


ആചാര്യ ഡോ :എം.ആര്‍.രാജേഷ് 

മതം എന്നു വെച്ചാൽ ശരിയായ അർത്ഥം അഭിപ്രായം എന്നാണ്‌. അതു ധർമ്മമാകുന്നു. വിവരസാങ്കേ തിക വിദ്യയുടെ വളർച്ചയിൽ അമ്മമാര്‍  സ്വാഭാവികമായി പ്രസവിക്കാൻ പോലും മറന്നുപോകുന്നു. സ്വാഭാവികമയ പ്രസവത്തിലൂടെ മാത്രമേ മതൃപുത്ര ബന്ധത്തിന്‌ വൈകാരികത അനുഭവപ്പെടുകയുള്ളു. വൈകാരികമായ വിദ്യാഭായസം ഇന്നില്ല. പണ്ട് എത്ര ജ്യോൽസ്യന്മാരും ,മന്ത്രവാദികളുമുണ്ടായിരുന്നു? ഇന്ന്‌ പി.എച്ച്‌.ഡി ക്കാരും,പോസ്റ്റ് ഗ്രാഡുവേഷൻ കാരും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈയവസരത്തിൽ ക്രമാധികം ജ്യോൽസ്യന്മാരും, മന്ത്രവാദികളും  കൂടി യിരിക്കുന്നു. ഇതിനെന്താണ്‌ കാരണം?ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ലേ പൂജയും, ഏലസ്സു കെട്ടുന്നതും കൂടിയത്‌? അപ്പോൾ എന്തു തരം വിദ്യാഭ്യാസമാണ് ` പുതിയ തലമുറ നേടിയെടുത്തത്‌?1964-ൽ കേരളത്തിൽ രണ്ടു മെന്റൽ ഹോസ്പിറ്റുകളെ നിലവിലുണ്ടായിരുന്നുള്ളു. ഊളമ്പാറയിലും,കുതിരവട്ടത്തും. ഇന്നാകട്ടെ പല പേരുകളി ൽ പല വിധം മാനസികാരോഗ്യകേന്ദ്രങ്ങളാണ്‌ നിലവിലുള്ളത്‌. കേരളത്തിലിന്നു ഏകദേശം 33 മാനസികാരോഗ്യകേന്ദ്രങ്ങളുണ്ട്‌. ഇത്രയധികം മാനസികമായ വിസ്ഫോടനാത്മകത എങ്ങിനെ കേരളത്തിലുണ്ടായി എന്നു നമ്മൾപഠിക്കേണ്ടതല്ലെ?ഐ.ടി. മേഖലയിൽ തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരുടെ വിവാഹബന്ധങ്ങൾ എത്ര വേഗമാണ്‌ ഡൈവോഴ്സിൽ കലാശിക്കുന്നത്‌. വൈചാരികവും,വൈകാരികവുമായ ബന്ധങ്ങൾ ഇന്നു തീർത്തും ശിഥിലമാണ്‌. മാനസികമായ പാരസ്പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പരസ്പര പൂരകങ്ങളാവേണ്ടതാണ് ` ദാമ്പത്യം. യാതൊരു വിധത്തിലുള്ള ബന്ധങ്ങളുമില്ലാതെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീരുന്നു ദാമ്പത്യജീവിതങ്ങൾ. ഇവിടെ ശരിയായ  വിദ്യഭ്യാസമില്ലായ്മ തന്നെയാണ്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്‌. കുട്ടികളി ലെ പരീക്ഷാപേടി യകറ്റാൻ പുതിയ തരം ടെൻഷൻ ഫ്രീ ഗുളികകൾ നല്കുന്നു. ഇതു ആരോഗ്യത്തിനു ഹാനികരമാകുന്നു. അതു പ്പൊലെ നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും മായം കലർന്നവയാണ് ` ഇന്നു നേട്ടങ്ങൾ കൊയ്തെടുക്കുമ്പോൾ മനുഷ്യൻ അവനവനു നഷ്ടപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചു ബോധവാൻമാരാകുന്നില്ല.

അമ്മ എന്നത് ഒരു കാലത്തു വലിയ സങ്കല്‍പ്പമായിരുന്നു. അമ്മയിലൂടെ അഥവാ അമ്മ നല്കുന്ന പാഠങ്ങൾ സമൂഹത്തെ പുനരുദ്ധരിക്കാൻ കഴിയുന്നതായിരുന്നു. ഇന്നു സമൂഹം അമ്മയിൽ നിന്നകന്നുകൊണ്ടിരിക്കുകയാണ്‌. ജാതിമതഭേദമെന്യേ ഉള്ള അകൽച്ചകൾ അമ്മയുടെ വാക്കുകളിലൂടെ അലിഞ്ഞില്ലാതായിരുന്ന ഒരു കാലം പണ്ടു ണ്ടായിരുന്നു. അവിടെയാണ് വൈകാരികമായ അടുപ്പം അനുഭവപ്പെടുന്നത്‌. ഇന്ന്‌ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന “അമ്മ” എന്ന വലിയ സങ്കല്പ്പം നഷ്ടമായിരിക്കുന്നു. പുതിയ സംവിധാനങ്ങൾ ഏറു ന്ന സാഹചര്യത്തിൽ ഒരു വൃദ്ധയെ കാണാനാവില്ല.ആർക്കും വയസ്സാകാത്ത ആധുനിക സൌന്ദര്യവർദ്ധകവസ്തുക്കൾക്കിടയിലാണു നമ്മുടെ ജീവിതം. അതുപോലെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വളരുവാനും ഒരു പരിധി വരെ കച്ചവടജീവിതം കാരണമാകുന്നു. ഇന്നു കഴിക്കുന്ന ലഹരി പാനീയങ്ങളി ലെ ലേബലുകൾ അത്തരത്തിലു ള്ളതായിരിക്കും. ലൈംഗികാവേശം തോന്നിപ്പിക്കുന്ന അത്തരം  ചിത്രങ്ങൾ സത്യത്തിൽ സാമൂഹ്യാവസ്ഥയിൽ പലവിധ അക്രമങ്ങൾക്കും വഴിയൊരുക്കുന്നു.അപ്പോൽ 80 വയസ്സുകാരൻ 7 വയസ്സുകാരിയെ പീഡിപ്പിക്കുന്നു. ഇന്നു ഭാവന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാവനയില്ലാത്തവർ മനുഷ്യരായിരിക്കില്ല. 70തുകളി ൽ വായിച്ചിരുന്ന കഥകളും , കവിതകളും വൈകാരികവും,വൈചാരികവുമായിരുന്നു. ജീവിതത്തിനു നല്കുന്ന ധാരാളം സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴാകട്ടെ  ഗണിതയുക്തികള്‍  മാത്രമായിരിക്കുന്നു. നമ്മൾ കേൾക്കുന്ന ഗാനങ്ങളിൽ പ്പോലുംഗണിതങ്ങളാണ്‌ ഉള്ളത്‌. മനസ്സിനെ സമാധാനത്തിലേക്കും, ആനന്ദത്തിലേക്കും പുതിയ ചിന്തയിലേക്കും  നയിക്കുന്ന ഒരു കാര്യങ്ങളും ഇല്ല. പഞ്ചതന്ത്രം കഥകളിലൂടെ വിഷ്ണുഗുപ്തൻ കുട്ടികളെ അബോധപരമായി ബോധവല്‍ക്കരിക്കുകയായിരുന്നു.

അതുപോ ലെ കച്ചവടവല്ക്കൃതമായ ഈ അവസ്ഥയിൽ ഉല്പ്പാദനവസ്തുക്കൾ അറിഞ്ഞുകൊണ്ടല്ല നാം വാങ്ങുന്നത്`. സോപ്പിന്റെ പരസ്യത്തിൽ സ്വര്‍ ണ്ണനാണയമുണ്ടെങ്കിൽ അതു ലഭിക്കാനായി സോപ്പു വാങ്ങുന്നു. അല്ലാതെ സോപ്പു തേക്കാനല്ല. അഛനെ നോക്കേണ്ട കാര്യമില്ല എന്നു മക്കളോടു  പറയുമ്പോൾ അവർ പിന്നീട്` അഛനെ തിരിഞ്ഞുനോക്കണമെന്നില്ല. ഇവിടെയാണ്‌` ശങ്കരാചാര്യരുടെ മാതൃസ്തവം നാം അറിഞ്ഞിരിക്കേണ്ടത്‌. 10 മാസം ഗർഭഭാരം ചുമന്ന അമ്മയുടെ ക്ലിഷ്ടതകൾക്കു പരിഹാരമായി ഒരു ദിവസമെങ്കിലും എനിക്കമ്മക്കുവേണ്ടി പ്രത്യുപകാരം ചെയ്യാൻ കഴിയില്ലേ എന്നു സന്ദേഹിക്കുന്നു ശങ്കരാചാര്യർ!അങ്ങിനെ ചിന്തി ക്കുന്നവർ ഇന്നു വിരളമാണ്‌.അമ്മയില്ലാത്ത രാജ്യത്ത്‌ മാന സികരോഗികളും, അനാഥകുട്ടികളും  ഏറുന്നു. അതിനാൽ വൈകാരിക വിദ്യാഭ്യാസം ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്‌.പഠിച്ച നല്ല കാര്യങ്ങള്‍  ജീവിതത്തിലേക്കു പകർത്താനുതകുന്ന പാരമ്പര്യ വിദ്യാഭ്യാസരീതി ഭാരതത്തിലുണ്ടായിരുന്നു. . അതുപോലെ  നമ്മുടെ സമ്പാദ്യത്തിൽ നിന്ന്‌ പത്തിലൊരു ഭാഗം ദാനം ചെയ്യണം. ഇല്ലെങ്കിൽ അത്‌ ആശുപത്രികളി ൽ കൊടുക്കേണ്ടി വരും. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ അവരുടെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കുന്നതാണ് ശ്രാർദ്ധം. അവർക്കു വേണ്ട അന്നപാനാദികൾ നല്‍കുന്നത്‌ തർപ്പണം. ഇതാണ് ശരിയായ രീതി. അത്രയെങ്കിലും മനസ്സിലാക്കി സ്നേഹ-കാരുണ്യ -ദാന-ധർമാദികളോടു കൂടി ജീവിക്കുവാൻ പഠിപ്പിക്കുന്നതാണ്‌ വേദസംഹിതയിലുള്ളത് . ധർമ്മത്തിന്റെ വേരാണ്‌ വേദം. അതാണ് ` ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതിനാൽ നല്ല ഗു ണങ്ങൾ സ്വാംശീകരിക്കാനും, നല്ല മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കുന്നു. വൈകാരികവിദ്യാഭ്യാസത്തിലൂടെ വൈചാരികമായി മാറ്റം ഉണ്ടാകട്ടെ.

മാതൃഭൂമി പ്രസിദ്ധീകരിച്ച തന്റെ "അയ്യപ്പരഹസ്യം" എന്ന പുസ്തകത്തിനു ബാംഗ്ളൂരിൽ 'ക്ഷേത്രായനത്തിന്റെ “മകരജ്യോതി” പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ടു പ്രഭാഷണം നടത്തുകയായിരുന്നു. ആചാര്യ ഡോ:  എം.ആർ. രാജേഷ്.