പുഴക്കു ദാഹിക്കുന്നു



ബാലകൃഷ്ണന്‍ വാക്കയില്‍


പാടുക  പുഴകളേ
ശോകഗീതങ്ങള്‍
മണ്ണിന്റെ മാറിടം 
കീറിയ ദുഖസ്മൃതികളില്‍

വാരിയും കോരിയും
ഏറെക്കൊടുത്തു ഞാന്‍
ലോറിക്കണക്കിനായ്
എല്ലാം കടത്തി നീ

എന്നോളങ്ങള്‍  ചുംബിച്ച
തീരങ്ങളിന്നിപ്പോള്‍
ഭൂമിശാസ്ത്രത്തില്‍
വെറും മരുഭൂമിയായ്

സ്വപ്നങ്ങളെല്ലാം
പോലിഞ്ഞുപോയ്
എന്‍ മനം
കത്തിപ്പുകയുന്ന
കല്ചൂളപോലെയായ്‌

അന്നെന്റെ മാറിലൂടങ്ങോമിങ്ങോളം
തോണി തുഴഞ്ഞു കളിച്ചു രസിച്ചു നീ

ഇന്ന് ഞാന്‍  നിന്നോട്
കേണു യാചിക്കുന്നു..
കൊരിക്കുടിക്കുവാനിത്തിരി
ദാഹജലം തരൂ