പൈങ്കുളത്തിനും മട്ടന്നൂരിനും വാഴേങ്കടക്കും സംഗീത നാടക അക്കാദമി അവാർഡ്

പൈങ്കുളം ദാമോദരചാക്യാർ(കൂടിയാട്ടം​‍)മട്ടന്നൂർ ശങ്കരൻകുട്ടി(തായമ്പക) വാഴേങ്കട വിജയൻ(കഥകളി വേഷം) എന്നിവരെ ഇക്കൊല്ലത്തെ സംഗീതനാടക അക്കാദമി അവാർഡിനു തിരഞ്ഞെടുത്തു.
എൻ.രാജം,ടി.എച്ച് .വിനായകം,രത്തൻ തിയം എന്നിവർക്കാണ്‌ അക്കാദമി ഫെല്ലോഷിപ്പുകൾ.

സംഗീതവിഭാഗത്തിൽ ഇളയ രാജ (ക്രിയാത്മക പരീക്ഷണങ്ങൾ)ഓ.എസ്.ത്യാഗരാജൻ(കർണ്ണാടക സംഗീതം​‍)മൈസൂർ എം.ഇളയരാജ(വയലിൻ)എന്നിവർക്കും പുരസ്ക്കാരമുണ്ട്‌. സംഗീതം, നൃത്തം, നാടകം പരമ്പരാഗത കലാരൂപങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 39 പുരസ്ക്കാരങ്ങളാണ്‌ പ്രഖ്യാപിച്ചത്‌.

‘വിദൂഷക സാർവ്വഭൌമൻ'എന്നറിയപ്പെടുന്ന പൈങ്കുളം ദാമോദരചാക്യാർ അരനൂറ്റാണ്ടി ലേറെയായി കൂത്തരങ്ങിലെ സാന്നിധ്യമാണ്‌.ഏറ്റവും കൂടുതൽ അരങ്ങുകളിൽ ചാക്യാർകൂത്ത് അവതരിപ്പിച്ച കലാകാരൻ.കൂടിയാട്ടത്തിൽ കത്തിവേഷങ്ങളേക്കാൾ കൂടുതൽ പച്ച വേഷ ങ്ങളാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌.
കൊട്ടിനു മട്ടന്നൂർ എന്ന പര്യായപദം സൃഷ്ടിച്ച ശങ്കരൻ കുട്ടിമാരാര്‍ ,മട്ടന്നൂർ മഹാദേവക്ഷേത്രത്തിലെ നിത്യപൂജക്കു കൊട്ടിക്കൊണ്ട്‌ അഞ്ചാം വയസ്സിൽ ആരംഭിച്ച ചെണ്ടയിലെ ജൈത്രയാത്ര  അരനൂറ്റാണ്ടു പിന്നിട്ടു. മൂന്നു പതിറ്റാണ്ടിലേറെ യായി തൃശൂർ പൂരത്തിലെ ആകർഷകസാന്നിധ്യമാണ്‌.2009 ൽ പത്മശ്രീ ലഭിച്ചു.

കലാമണ്ഡലം മുൻ പ്രിൻസിപ്പലായ വാഴേങ്കട വിജയൻ(പി.വി.വിജയകുമാർ, ’പദ്മശ്രീ‘വാഴേങ്കട കുഞ്ചുനായരുടെ മകൻ)വിദേശികള്‍  ഉൾപ്പെടെ ഒട്ടേറെ കഥകളി  കലാകാരന്മാരുടെ ഗുരുവാണ്‌. പച്ചയും, കത്തിവേഷവുമാണ്‌ പ്രധാനം.ചിട്ടകൾ കൃത്യതയോടേ നിർവ്വഹിക്കുന്ന കളരിയിലെയും, അരങ്ങിലെയും മികവുറ്റ അദ്ധ്യാപകനും, നടനുമാണദ്ദേഹം.

സംഗീത വിസ്മയമായ സിംഫണി ഒരുക്കിയ ആദ്യഭാരതീയ സംഗീതജ്ഞനാണ്‌ ഇളയ രാജ എന്ന ഡാനിയൽ രാജയ്യ. ഇതിനകം അഞ്ഞൂറിലേറെ ചിത്രങ്ങൾക്കു സംഗീതം പകർന്നു.2010ൽ പത്മഭൂഷൺ ലഭിച്ചു.

പത്രവാർത്ത