മാധ്യമങ്ങൾക്ക് ധാർമ്മികാധഃപതനം


ഡോ:പുനത്തിൽ കുഞ്ഞബ്ദുള്ള

മാധ്യമങ്ങൾക്ക് ധാർമ്മികാധഃപതനം വന്നിരിക്കുന്നു. ശാസ്ത്രമുൾപ്പെടെ വിവിധ മേഖലകളിൽ ഏറെ  നേട്ടങ്ങൾ കൊയ്തവരെക്കുറിച്ച്‌ മാധ്യമങ്ങൾ ഒന്നും പറയുന്നില്ല. പകരം പന്തടിക്കുന്ന ചെക്കന്മാരും, വസ്ത്രങ്ങളണിയാത്ത പെണ്ണുങ്ങളു മാണ്‌ മാധ്യമങ്ങളിൽ നിറയുന്നത്‌. മുഖചിത്രങ്ങൾ കണ്ടാൽ രാത്രി ഉറക്കം നഷ്ടപ്പെട്ടു പോകുന്നു. അത്‌ ശരിയല്ലല്ലൊ. ജനങ്ങളുടെ മനസ്സിലേക്കും അതുവഴി സമൂഹത്തിലേക്കും കടക്കാൻ മാധ്യമങ്ങൾക്ക് ശക്തിയുണ്ട്‌. അത്‌ നല്ല രീതിയിൽ ഉപയോഗിക്കണം. ഇന്ന്‌ നാലു പത്രങ്ങളി ൽ നാലു തരം വാർത്തകളാണ്‌. ഏത്‌ വിശ്വസിക്കണം എന്നു ചിന്തിച്ച്‌ വായനക്കാർ വിഷമിക്കുന്നു. വാർത്തകൾ വളരെയധികം വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ഇന്നു യുവാക്കൾക്കും, യുവതികൾക്കും സമൂഹത്തിൽ സ്വാതന്ത്ര്യ മില്ല. രണ്ടു പേരും സംസാരിച്ചാൽ ആദ്യം സദാചാരപ്പോലീസും തൊട്ടുപിറകെ സാദാപോലീസും എത്തുമെന്നും നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞു.

കാസർകോട് പ്രസ്ക്ളബ് കെ.എം.അഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചീഫ് ടി.എൻ. ഗോപകുമാറിനു നല്കിക്കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രവാര്‍ത്ത