നയം.

ശ്രീകൃഷ്ണദാസ്‌ മാത്തൂർ 






ഈ നയം തുടരുന്നത്‌ 
എന്തിനാണു`? ചിരി നയം,
ചിലപ്പോൾ പൊട്ടിത്തെറി നയം,
ചുടു- വാക്കിനു നടുവിൽ 
വെളിപ്പെടാത്ത ചില 
മധുരമുള്ള കുറുക്കുകൾ.. 
ഇലപോലെ വിറച്ച്‌, 

നരിപോലെ പല്ലിളിച്ച്‌... 
ഏതാണു ശരിയായ നയം..? 


ഒരു സ്ഫോടനം വരെ 
മൗനം ശീലിച്ച്‌, മൗനത്തിലെല്ലാം 
ശീതയുദ്ധത്തിന്റെ പുകച്ചുമടു പേറി 
വെറുതെയായിരുന്നില്ലേ, 
ഒരു ഭ്രൂണം പോലുമില്ലാതിരുന്ന 
ഈ അർത്ഥ ഗർഭം..? 
ഇതെന്തു നയം..?