നേര്‍ക്കാഴ്ച്ചകള്‍ .


പവിത്രന്‍ കണ്ണപുരം

                          വര്‍ണ്ണ പ്പകിട്ടാര്‍ന്ന 
                                                               മുത്തുക്കുട നിവര്‍ത്തി                                                     

              ഗുല്‍മോഹറും, ബോഗന്‍വില്ലയും
              പതിവുപോലെ
              മെയ്ദിനപ്പുലരിയെ
              വരവേല്‍ക്കുവാനെത്തി !

              ഒരിക്കല്‍ ;
              ചെങ്കൊടിപ്പൂക്കളും
              ചെന്തോരണങ്ങളുമണിഞ്ഞ്‌ ;
              ഈ മഹാനഗരവും
              ആവേശപൂര്‍വ്വം
              മെയ് ദിനത്തെ വരവേറ്റിരുന്നു !ഇന്ന് ;
മാനവീയത കശാപ്പുചെയ്യപ്പെടുന്ന 
കെട്ടകാലത്തിന്റെ
ചതിക്കുഴികളില്‍ ,
ചരിത്രസത്യങ്ങള്‍
മുഖംതിരയുമ്പോള്‍ ;
ഏതോ ഭൂതകാലക്കാഴ്ച്ചകളായി
ആവേശത്തിന്റെ യഗ്നിപുഷ്പങ്ങള്‍
മനസ്സില്‍ നീറിനില്‍ക്കുന്നു !


പക്ഷെ ;
അങ്ങിങ്ങായിരുണ്ടുകൂടുന്ന
ഈ അന്തരീക്ഷം,
ഒരു കനത്തമഴയുടെ
സൂചനതന്നെയാണ് തരുന്നത് !
പെയ്തൊഴിയേണ്ട -
മേഘപാളികള്‍ക്കിടയില്‍ 
പുളയുന്ന മിന്നല്‍പ്പിണരുകള്‍ ,
കാലം കാത്തിരിക്കുന്ന-
മേഘഗര്‍ജ്ജനത്തിന്റെ
മുന്നോടിതന്നെയായിരിക്കുമല്ലോ !
എനിക്കെന്നെത്തന്നെ -
കണ്ടെത്തേണ്ട ,
അപൂര്‍വ്വ നിമിഷവും
അതായിരിക്കുമല്ലോ !