ഗൊര്‍ണിക്കയുടെ നാട്ടില്‍ - ഭാഗം 3



പ്രാഡോയിലെ ചരിത്രശേഖരത്തിലൂടെ.
ആര്‍ വി ആചാരി
സ്പാനിഷ് സാമ്രാജ്യത്തിന്റെ സുവര്‍ ണ്ണ കാലമായ 16, 17 നൂറ്റാണ്ടു കള്‍ ചിത്ര-
ശില്‍പ്പ കലയുടേയും സുവര്‍ണകാലമായിരുന്നു.. സ്പെയിനിലെയും മറ്റു
യൂറോപ്പ്യ ന്‍ ദേശങ്ങളിലെയും പ്രസിദ്ധ കലാകാരന്മാരില്‍ നിന്ന് സ്പെയിന്‍
രാജാവ് ചിത്രങ്ങളും ശില്‍പ്പങ്ങളും  വാങ്ങുകയും നിര്‍മ്മിപ്പിക്കുക യും ചെയ്തിരുന്നു.
ഏറ്റവും കൂടുതല്‍  കലാശേഖരങ്ങളുള്ള നാട് സ്പെയിന്‍ തന്നെ യാകണം.
അതെല്ലാം  നിരവധി മ്യൂ സിയങ്ങളിലും.. പിക്കാസൊയെയും
ഡാലിയെപ്പോലെയുമുള്ള ആധുനിക കലാകരന്മാരും  സ്പെയിന്‍ കാരായിരുന്നു.
മുപ്പതിലധികം മ്യൂ സിയങ്ങളാണ് സ്പെയിനിന്റെ തലസ്ഥാനമായ
മാഡ്രിഡിലുള്ളത്. പ്രാഡൊ, തൈസന്‍, സോഫിയ, കണ്ടമ്പററി ആര്‍ട്സ് എന്നിവ
ഏറെ പ്രസിദ്ധം. . സ്പെയിനിലെ ഏറ്റവും പ്രസിദ്ധമായ മ്യൂ സിയം മാഡ്രിഡിലെ
എല്‍  പ്രാഡൊ തന്നെ . ക്ളാസിക്കല്‍  പെയിന്റിങ്ങിന്റെ കാര്യത്തില്‍  ലോകത്തില്‍ 
ഒന്നാം  സ്ഥാനമാണ്  ഈ        മ്യൂ സിയത്തിന്.

ഫെര്‍നാന്‍ഡൊ 7-ാമന്‍ രാജാവ് 1816 ല്‍  തന്റെ ശേഖരങ്ങള്‍ സൂക്ഷിക്കാന്‍
സ്ഥാപിച്ച റോയല്‍ മ്യൂ സിയം പിന്നീ ട് പ്രാഡൊ ആയതാണ്. ആര്‍കിടക്ചറില്‍ 
പ്രിട്സ്കര്‍ പ്രൈസ് ജേതാവ് റാഫേല്‍  മൊനിയൊ നിര്‍മിച്ച അനക്സും കൂടി
ചേര്‍ന്ന പ്പോള്‍ സ്പെയിനിലെ ഏറ്റവും വലിയ ആര്‍ട് മ്യൂ സിയമായി.
ഡീഗൊ വലസ്ക, ഗോയ, എല്‍  ഗ്രെകൊ, റൂബെന്‍സ്, ബോഷ്, റാഫേല്‍ ,
റെബെറ തുടങ്ങിയ 'ഓള്‍ഡ് മാസ്റ്റേഴ്സിന്റെ' ചിത്രങ്ങളുടെ വലിയ ശേഖരം
ഇവിടാണു ള്ളത്. അതുപോലെ ശില്‍പ്പ ങ്ങളുടെ കാര്യത്തിലും യൂറോപ്പിലെത്തന്നെ 
വലിയ ശേഖരങ്ങളിലൊന്ന്  ഇവിടെയാണുള്ളത്.
12 ാം നൂറ്റാണ്ടു മുതല്‍  മുതല്‍  19 ാം നൂറ്റാണ്ടു  വരെയുള്ള 8,600
ചിത്രങ്ങളാണിവിടുള്ളത്.

വലസ്ക യുടെ 'ലാ മെനിനാസ്', ഗോയയുടെ മൂന്നു  പെയിന്റിങ്ങുകള്‍ - നഗ്ന
മായ, വസ്ത്രം ധരിച്ച മായ പിന്നെ  മൂന്നാം  മായ. റൂബെന്റെ 'ദ ത്രീ ഗ്രെയിസെസ്',
എല്‍ ഗ്രെകൊയുടെ 'ഹോളി ട്രിനിറ്റി' എന്നി വ പ്രസിദ്ധങ്ങളാണ്.
ഗോയയുടെ നഗ്ന മായ റൂബെന്റെ ദ ത്രീ ഗ്രെയിസെസ്
എന്തു കാണണം എന്നൊരു   മുന്‍ കരു തലില്ലെങ്കില്‍  ഒന്നും  കാണാതെ എല്ലാം 
കണ്ടവരായി മടങ്ങാം.കുറച്ചൊക്കെ കണ്ടും  കാണാനൊത്തിരി ബാക്കിവെച്ചും
ഞങ്ങളും മടങ്ങി . ഈ മ്യൂ സിയങ്ങളുടെ നഗരത്തെ താങ്ങി നിര്‍ത്തിക്കൊണ്ട് 
ഭൂമിക്കടിയിലൂടെ രക്തധമനികളെപ്പോലെ ഈ നഗരത്തിലെവിടെയും
എത്താവുന്ന  ടണല്‍  നെറ്റ്വര്‍ക്കിലെ മെട്രോയിലൂടെ ഹോട്ടലിലേക്ക്. ഓള്‍ഡ്
മാസ്റ്റേ ഴ്സിന്റെ ക്ളാസിക് ശേഖരത്തില്‍  കൂടിച്ചേരുന്നതല്ല  ഗൊര്‍ണിക്ക എന്നത്
വായനക്കാര്‍ക്ക്  ബോധ്യമായിരിക്കുമല്ലോ.
(തുടരും )