പ്രൊഫസ്സർ പി.എ.വാസുദേവൻ
![]() |
നെഹ്‌റു |
സോഷ്യലിസത്തിൽ
ഗാന്ധിസത്തെ ഒഴിവാക്കാനാവില്ലെന്ന് വിശ്വസിച്ച നെഹ്രു രാജ്യത്തിന് സ്വയംഭരണം
ലഭിച്ച ശേഷം ഏറ്റവും ഏകാന്തത അനുഭവിച്ച നേതാവായിരുന്നു. ചിന്തകൻ എന്ന നിലയിൽ
നിന്ന് ഭരണാധികാരിയായപ്പോഴുള്ള അദ്ദേഹത്തിന്റെ പാശ്ചാത്യപഠനവും പൌരസ്ത്യചിന്തകളും
തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ ഏകാന്തതക്ക് കാരണമായത്. പല കാര്യങ്ങളിലും
അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ച
ഗാന്ധിജിയുടെ മരണവും ഏകാന്തത വർദ്ധിപ്പിച്ചു. ഒരു ഭരണകർത്താവെന്ന നിലയിൽ നെഹ്രു
വിജയമായിരുന്നില്ലെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ആദ്ദേഹം നല്കിയ സംഭാവനകൾ
ഇന്നും വിസ്മരിക്കാനാവില്ല. ബ്രിട്ടീഷുകാർ ഭരിക്കുന്നതിനേക്കാൾ ഭീകരമായാണ്
അമേരിക്ക നമ്മെ ഭരിക്കുന്നത്. ഏത് പട്ടാളത്തിനേക്കാളും അധീശത്വം ആശയപരമായ
മേൽക്കോയ്മയാണെന്ന തിരിച്ചറിവ് അമേരിക്കക്കുണ്ട്. അതിനാലാണ് നമ്മുടെ
നിത്യജീവിതത്തിൽ അധീശത്വം സ്ഥാപിക്കുന്നത്.
ജവഹർ ലൈബ്രറി സംഘടിപ്പിച്ച നെഹ്രു
ജയന്തി വാരാഘോഷത്തിന്റേയും പുസ്തകോൽസവത്തിന്റേയും സമാപനച്ചടങ്ങു ഉല്‍ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു പ്രൊഫ :പി.എ.വാസുദേവൻ
പത്രവാര്‍ത്ത