പരദൂഷണം


ഇന്ദിരാബാലൻ

പായ്യാരങ്ങളുടെ
പഴന്തുണിക്കെട്ടഴിച്ച്‌
അവരെന്നും കൊക്കരക്കോ പാടി...
ചിലപ്പോൾ
സ്വന്തം ചിറകുകൾ
ഇരുത്തി വീശി ഊറ്റം കൊണ്ടു
തരം കിട്ടുമ്പോൾ
അന്യജീവിതങ്ങളുടെ
മുറിവിലേക്ക്
ഉപ്പും,മുളകും വാരി വിതറി ...........................
നോവിന്റെ നനഞ്ഞ തുണികൾ
ഉണങ്ങാതെ,അയയിൽ കിടന്ന്‌
തലങ്ങും,വിലങ്ങും ആടുന്നതുകണ്ട്‌
അവർ ഉള്ളാലെ നിറഞ്ഞു...
സ്വന്തം മടിത്തട്ടു നിറയ്ക്കാൻ
ചോരബന്ധങ്ങളെപ്പോലും
ഊറ്റിക്കുടിച്ചു;
എന്നിട്ടിപ്പോൾ വിലപിക്കുന്നു
തോളില്‍  തൂക്കിയ ഭാണ്ഡങ്ങൾ
വിഴുപ്പുകളെന്നോർക്കാതെ
എറിഞ്ഞിട്ട വാക്കുകൾ
കഠാരയേക്കാൾ
മൂർച്ഛയേറിയതെന്നോർക്കാതെ......
.