എഴുത്തച്ഛൻ പുരസ്ക്കാരം ആറ്റൂർ രവിവർമ്മക്കു്




സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ 
എഴുത്തച്ഛൻ പുരസ്ക്കാരം (1.5 ലക്ഷം രൂപ) കവി ആറ്റൂർ രവിവർമ്മക്ക്‌. 
വളരെ കുറച്ചു മാത്രം എഴുതിയ ആറ്റൂർ നവകവിതയുടെ വഴികാട്ടിയായാണ്  അറിയപ്പെടുന്നത്‌. 
തന്റെ കവിതക്കാണൊ, മൌനത്തിനാണൊ അവാർഡ് തന്നതെന്ന്‌ അറിയില്ലെന്ന്‌ 
ആറ്റൂർ പറഞ്ഞു. വളരെ കുറച്ചു മാത്രം വാക്കുകൾ നോക്കി എഴുതിയ ആളാണ്‌ ഞാൻ . വാക്കിനിടയിലെ മൌനമായിരുന്നു കൂടുതൽ. 
മൌനത്തിന്റെ കവി എന്നു പറയാറുണ്ട്‌. 
എന്റെ വാക്കിനു ശക്തി നല്കുന്നത്` അതിന്നിടയിലെ മൌനമാണ്‌. 

ആശാൻ പ്രൈസ്, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, പ്രേംജി  അവാർഡ്, പി.കുഞ്ഞിരാമൻ നായർ അവാർഡ്, തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌.