പുതിയ എഴുത്തുകാര്‍ സ്വന്തം വഴി സൃഷ്ടിക്കണം

 എം.ടി.  


മുൻഗാമികൾ തിരഞ്ഞെടുത്ത വഴികളെ ക്കുറിച്ചു പഠിച്ച്‌ അതിൽനിന്നെല്ലാം മാറി സ്വന്തമായൊരു വഴി സൃഷ്ടിക്കാനാണ്‌ പുതിയ തലമുറയിലെ എഴുത്തുകാർ ശ്രമിക്കേണ്ടത്‌. വായനക്കാരിൽ എത്തുന്ന രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിയണം. ഇല്ലെങ്കിൽ എഴുത്തുകാരന്റെ കഷ്ടപ്പാടുകൾ പാഴാകും. ലളിതമായി എഴുതുമ്പോഴാണ്‌ കഥയുടെ ഭംഗി കൂടുന്നത്‌.
മലയാളമനോരമ  തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച എഴുത്തുപുര കഥാക്യാമ്പിൽ സംസാരിക്കുകയായിരുന്നു എം.ടി.

മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പിന്റെ അവസാനത്തിൽ ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ എം.ടി.വാസുദേവൻ നായർ സമ്മാനിച്ചു.

സി.രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ,കെ.പി. രാമനുണ്ണി,വി.കെ.ശ്രീരാമൻ,ക്യാ
മ്പ് ഡയറക്ടർ ജോസ് പനച്ചിപ്പുറം, കെ.സി.നാരായണൻ,ജി.ആർ.ഇന്ദുഗോപൻ,ഇ.കെ ഷീബ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
കേരള ത്തിലെ കോളേജുകളിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ്‌ ക്യാമ്പിൽ പങ്കെടുത്തത്‌.

പത്രവാർത്ത