ഏതു വെല്ലുവിളിക്കിടയിലും പുസ്തകം നിലനില്ക്കും

എം.ടി. 

ദൃശ്യമാധ്യമങ്ങളിൽ നിന്ന്‌ ഏതുതരം വെല്ലുവിളികളുണ്ടായാലും പുസ്തകങ്ങൾ നിൽനില്ക്കും. ടെലിവിഷൻ വന്നപ്പോൾ വായന മരിക്കും എന്നാണ്‌ പലരും പറഞ്ഞിരുന്നത്‌. 
പക്ഷേ ടെലിവിഷൻ പല മാധ്യമങ്ങളുടെ കൂട്ടത്തിൽ 
ഒരു ഷെയർ ഹോൾഡർ മാത്രമായി മാറിയതേയുള്ളു.
 പുസ്തകങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമെന്ന്‌ കരുതുന്നില്ല. പലതരം ആകർഷണങ്ങൾ വായനയെ  പല വഴിക്ക് തിരിച്ചു കൊണ്ടുപോകുന്നുണ്ടെങ്കിലും പുസ്തക ങ്ങളുമായുള്ള അടുപ്പം കുറയുന്നില്ല. 
 പണ്ട്‌ പുസ്തകങ്ങൾ കിട്ടാതിരുന്ന കാലത്ത്‌ ഒരു വീട്ടിൽ ഒരു പുസ്തകമെത്തിയാൽ അത്‌ വീടുകളിൽ നിന്ന്‌ വീടുകളിലേക്ക് സഞ്ചരിക്കുമായിരുന്നു. 
ചില വീട്ടമ്മമാർ അതു പകർത്തിയെഴുതി സൂക്ഷിക്കും. 
ഇന്നു മേളകളിലൂടെ പുസ്തകങ്ങളെ നമ്മൾ ആഘോഷിക്കുന്ന നിലയിലേക്ക് വളർന്നത്‌ ചെറിയൊരു കാര്യമല്ലെന്നും എം.ടി. വാസുദേവൻ നായർ പറഞ്ഞു.


പത്രവാര്‍ത്ത