സാഹിത്യം സ്നേഹബന്ധങ്ങൾക്ക് വഴി തുറക്കുന്നു


കെ.പി.രാമനുണ്ണി
സാഹിത്യവും അക്ഷരങ്ങളും സ്നേഹബന്ധങ്ങൾക്ക് വഴി തുറക്കും.തന്റെ നോവലിന്‌ പശ്ച്ചാത്തലമൊരുക്കിയ കാഞ്ഞങ്ങാടിന്റെ ഗ്രാമീണ സ്നേഹബന്ധങ്ങൾ രാമനുണ്ണി അനുസ്മരിച്ചു.സ്വന്തം പ്രയത്നത്തിലൂടെയും സ്ഥിരോൽസാഹത്തിലൂടെയും ജീവിതവിജയം കൈവരിക്കാൻ ശ്രമിക്കുന്നതിന്‌ പകരം അത്‌ ചുളുവിൽ നേടാനുള്ള പ്രവണത സമൂഹത്തിൽ കൂടി വരുന്നു.. അതിനായി യൂണിയനുകളും  സംഘടനകളും ക്ഷണിച്ചുകൊണ്ടിരിക്കുന്നു.

കോര്‍പ്പറെറ്റ് മാനേജ്മെന്റുകൾക്ക് മുമ്പിൽ മുട്ടു മടക്കി നില്ക്കുന്ന അവസ്ഥയിലേക്ക് സംഘടനകൾ മാറിക്കൊണ്ടിരിക്കുന്നു. വ്യക്തികളുടെ കൂടിച്ചേരലുകൾക്കു പകരം മാനവിക സ്നേഹത്തിന്റേയും ഐക്യത്തിന്റേയും അന്തരീക്ഷമൊരുക്കാൻ സംഘടനകൾക്കു കഴിയണമെന്നു കെ.പി.രാമനുണ്ണി പറഞ്ഞു.

കാഞ്ഞങ്ങാട്‌ മേലാങ്കോട്ട് ലയൺസ് ഹാളിൽ ഹയർ ഗുഡ്സ് ഓണേഴ്സ് അസ്സോസിയേഷൻ ജില്ലാ കൺവെൻഷന്റെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

പത്രവാര്‍ത്ത