ഗ്രാമങ്ങളെക്കുറിച്ചെഴുതുന്നത്‌ വൈകല്യമല്ല


എം.ടി. .



യു.ആര്‍.അനന്തമൂര്‍ത്തി 
ഗ്രാമത്തെക്കുറിച്ചെഴുതുന്നത്‌ വൈകല്യമല്ല. ജനിച്ചു വളർന്ന ദേശത്തു നിന്നാണ്‌ കഥകളിലെ മിക്ക കഥാപാത്രങ്ങളേയും ലഭിച്ചിട്ടുള്ളത്‌. എഴുത്തിന്റെ ആദ്യകാലത്ത്‌ സംഘർഷങ്ങളും പ്രയാസങ്ങളും നേരിട്ടിരുന്നു. 

പുതിയ എഴുത്തുകാർ ആദ്യമെഴുതുന്നത്‌ കീറിക്കളയണം.വെട്ടിയും,തിരുത്തിയും മാത്രമേ എഴുത്തിൽ പൂർണ്ണത കൈവരിക്കാനാകു. വള്ളുവനാട്ടിലെ കൂടല്ലൂർ എന്ന കൊച്ചുഗ്രാമമാണ്‌ തനിക്കു കഥാപാത്രങ്ങളെ തന്നത്‌.അതിനാൽ ഗ്രാമ്യത ഒരു വൈകല്യമല്ല. പുസ്തകം എഴുതുക മാത്രമല്ല അത്‌ ജനങ്ങളിലേക്ക് എത്തുക കൂടി ചെയ്താലേ കൃത്യം പൂർണ്ണമാകു.കഥയെഴുത്തിന്റെ വഴികളെക്കുറിച്ചും അയല്‍ക്കാരനും,സാഹിത്യകാരനുമായ അക്കിത്തത്തിന്റെ വീട്ടിൽ പുസ്തകം വായിക്കാൻ ചെന്നിരുന്ന വഴികളെക്കുറിച്ചും സംഭാഷണമദ്ധ്യേ  എം.ടി. ഓർമ്മിച്ചു.

ബാംഗ്ളൂർ സാഹിത്യോൽസവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ യു.ആർ.അനന്തമൂർത്തി, ചന്ദ്രശേഖര കമ്പാർ, ഒറിയ എഴുത്തുകാരൻ സീതാകാന്ത മഹാപത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

സാർത്ഥകം ന്യൂസ് സർവീസ്