എഡിറ്റോറിയല്‍ -അറിവിന്റെ ജനകീയവല്‍ക്കരണം



 പി.ഗോവിന്ദപിള്ളയെ
 അനുസ്മരിക്കുന്നു
ഭൌതികസമ്പത്തിനോടൊപ്പംതന്നെ,ഭരണഘടന,നീതിന്യായവ്യവസ്ഥ,നിയമപരിപാലനം,
വിദ്യാഭ്യാസം,കല, സാഹിത്യം, സംസ്ക്കാരം എന്നിങ്ങനെയുള്ള എല്ലാ വൈജ്ഞാനികശാഖകളും ഒരു ചെറുന്യൂന പക്ഷത്തിന്റെ കയ്യിൽ ഒതുക്കിനിർത്തുക എന്നതായിരുന്നു, എന്നും എവിടേയും ഭരണവർഗ്ഗ താല്‍പ്പര്യം. ഇന്ത്യയിൽ അറിവിന്റെ ശ്രീകോവിലുകളിൽ നിന്നകറ്റി നിർത്താൻ ജാതിയേയും കൂടി ഉപയോഗിച്ചു. എന്നാൽ മാർക്സിസം വിഭാവനം ചെയ്യുന്ന ജനകീയ സമത്വത്തിൻ സാമ്പത്തികമായി മാത്രമല്ല, അറിവുകൊണ്ടും, സംസ്ക്കാരം കൊണ്ടും ഓരോ മനുഷ്യനും ഉയർന്ന് നിലവാരം പുലർ ത്തുന്നവനാണ്‌.


ഇല്ലാത്തവന്റെ വിമോചനശാസ്ത്രമാണ്‌ മാർക്സിസം.ലോകം മുഴുവനുമുള്ള പാവപ്പെട്ടവനും, ഇതേവരെ ഒരു പ്രത്യയശാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളു. ഉള്ളവന്‌ അത്‌ നിറയെ തെറ്റായി തോന്നാം. അവന്റെ കാഴ്ച്ചപ്പാടിൽ അത്‌ ശാസ്ത്രമേ അല്ല, അത്‌ പലേടത്തും അനുദിനം തകർന്നു കൊണ്ടിരിക്കുന്ന മൃതമായ ഒരു ദർശനം. അവൻ മനുഷ്യനിൽ നിന്ന്‌ മാർക്സിസത്തെ വേർ പെടുത്താൻ നിരന്തരം പ്രയത്നച്ചുകൊണ്ടെയിരിക്കുന്നു.അത്‌ ഉള്ളവന്റെ ധാർമ്മിക നീതി.


പി. കൃഷ്ണ പിള്ള 

മാർക്സിസം മലയാളത്തിൽ പ്രചരിപ്പിച്ചവരിൽ പ്രമുഖർ
പി.കൃഷ്ണപ്പിള്ള, കെ. ദാമോദരൻ, ഇ.എം.എസ്, എൻ.ഇ.ബലറാം തുടങ്ങിയ ആദ്യകാല നേതാക്കളായിരുന്നു.
 പി.ഗോവിന്ദപ്പിള്ള മാർക്സിസ്റ്റു വിശകലനവും വ്യാഖ്യാനവും നടത്തുന്നത്‌ അമ്പതുകളിലാണ്‌.

1948 ൽ ലണ്ടൻ സ്ക്കൂളിൽ പഠിപ്പിക്കാനായി അച്ഛൻ പി.ജി.യെ ചട്ടം കെട്ടി. പാസ്പോർട്ടിനായി ശ്രമിച്ചപ്പോഴാണ്‌ പോലീസ് അധികൃതർ പറയുന്നത്‌ പി.ജി. ഒരു ബോംബുകേസിൽ പ്രതിയാണെന്ന്‌.ആലുവ യു.സി. കോളേജിലെ പഠിപ്പു കഴിഞ്ഞ്‌ നില്ക്കുന്ന കാലമാണ്‌. സംഭവം ശരിയായിരുന്നു. അന്ന്‌ രണദീവെ തീസിസ് പാർട്ടി നടപ്പിലാക്കുന്ന കാലമായിരുന്നു. അല്‍പ്പസ്വല്‍പ്പം ആയുധവും, കൈയിലെടുത്തിരുന്നു. ലണ്ടൻ പഠിപ്പു മുടങ്ങിയത്‌ പി.ജി.യെ അലട്ടിയില്ല. പി.ജി.ക്ക് വായന ഒരു അന്തർദ്ദാഹമായിരുന്നു. വിഷയം ഏതെന്ന നിർബ്ബന്ധമില്ല, ആറ്റം മുതൽ നക്ഷത്രജാലങ്ങൾ വരെ അന്വേഷിക്കും. 
കെ. ദാമോദരന്‍ 
പ്രത്യക്ഷത്തിൽ, അദ്ദേഹത്തിന്റെ മുഖവും, ശരീരഭാഷയും കണ്ടാൽ ഒരു ‘വരേണ്യത’ ആർക്കും തോന്നിയേക്കാം. ശുദ്ധ അസംബന്ധം,ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കതയും,ഒരു വിദ്യാർത്ഥിയുടെ സത്യസന്ധതയും,പാവപ്പെട്ടവനോടുള്ള നിത്യകാരുണ്യവും പി.ജിയിൽ തിങ്ങിത്തിളങ്ങിനിന്നിരുന്നു.


മാർക്സിസം പോലെ ഏറ്റവുമധികം ശത്രുക്കളുടെ ആക്രമണ വിധേയമായ മറ്റൊരു വൈജ്ഞാനിക ശാഖ വേറെയില്ല എന്ന്‌ പറയാം. ശത്രുപക്ഷത്ത്‌ നിന്ന്‌ മാത്രമല്ല,സോഷ്യലിസ്റ്റ് പക്ഷത്ത്‌ നിന്നും,തീവ്ര ഇടതുപക്ഷന്റേയും, നിരാശാവാദികൾ/ അരാജകവാദികൾ എന്നിവരുടേയും അതിശക്തമായ ആക്രമണങ്ങളെ നേരിടേണ്ടിവന്ന ഘട്ടം ഇന്ത്യൻ മാർക്സിസത്തിന്‌ ചെറിയ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടാക്കിയെടുത്തിട്ടുള്ളത്‌. തികഞ്ഞ ആത്മാർത്ഥതയോടെ,സംയമനത്തോടെ സൂക്ഷ്മതയോടെ ഈ ദർശനത്തെ വ്യാഖ്യാനിക്കാനും, പുതിയ പാതകൾ തേടാനും താൻ ഉയർത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്രം സംരക്ഷിക്കാനും പി.ജി.യുടെ സംഭാവനകൾ ഒരു സാധാരണ മനുഷ്യന്‌ അപ്രാപ്യമാണ്‌.

ഇ. എം.എസ 


 ജീവിക്കുന്ന എൻസൈക്ളോപ്പീഡിയ എന്ന പേര്‌ പി.ജി.ക്ക് അലങ്കാരമായിരുന്നില്ല. ഒരു യഥാർത്ഥമായിരുന്നു. ഗവേഷകർ, പാർട്ടി പ്രവർത്തകർ, എഴുത്തു കാർ, ചരിത്രകാരന്മാർ, പത്രാധിപന്മാർ, ശാസ്ത്രജ്ഞന്മാർ, ഭരണരംഗത്തെ പ്രമുഖർ, എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലുണ്ടായിരുന്നവരുടെ അറിവിന്റെ അത്താണിയായിരുന്നു പി.ജി. കൃത്യമായി സംശയം നിവാരണം ചെയ്യാൻ പി.ജി.യെ സമീപിക്കണമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മ ശക്തിയും അപഗ്രഥനശേഷിയും അപാരമായിരുന്നു.


എന്‍.ഇ .ബാലറാം 
അങ്ങനെയൊരു വലിയ മനുഷ്യനെയാണ്‌ 
നമുക്കിന്ന്‌ നഷ്ടമായത്‌.
 മലയാളി മനസ്സിൽ അല്‍പ്പം അഹങ്കാരത്തോടെ 
കൊണ്ടു നടന്ന മനുഷ്യനാണ്‌ പി.ജി. പി.ജി.യുടെ                                                     
വിയോഗം കമ്മ്യൂണിസ്റ്റു
പ്രസ്ഥാനത്തിന്  മാത്രമല്ല,
വൈജ്ഞാനികസമൂഹത്തിനു 
തന്നെ തീരാനഷ്ടമാണ്‌. 
അദ്ദേഹം അറിവിനെ വികേന്ദ്രീകരിക്കുകയായിരുന്നു, 
ജനകീയവല്‍ക്കരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനം,
കാലാന്തരത്തിൽ സാക്ഷാത്കരിക്കപ്പെടട്ടെ........!
ലാൽസലാം സഖാവേ, ലാൽസലാം....!


- മാനേജിംഗ് എഡിറ്റർ