സത്യാഗ്രഹത്തിന്റെ വഴിയിൽ ഗാന്ധിജി രുചി ആയുധമാക്കി

കാരശ്ശേരി 

സത്യാഗ്രഹത്തിന്റെ വഴിയിൽ ഗാന്ധിജി രുചിയെ ആയുധമാക്കി.ഉപ്പില്ലാതെ പതിനെട്ടു വർഷം ഭക്ഷണം കഴിച്ച ഗാന്ധിജി ഉപ്പിന്‌ നികുതിയേർപ്പെടുത്തിയപ്പോൾ അതിനെതിരെ പ്രതികരിച്ചു. ഒരു കല്ലു ഉപ്പുകൊണ്ട്‌ ഗാന്ധിജി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിച്ചു. ദേശീയ സമരത്തിലെ ഏറ്റവും വലിയ വാക്കാണ്‌ ഉപ്പ്‌. ആത്മീയമായ ശുദ്ധീകരണത്തിൽ ഉപ്പിന്റെ സ്ഥാനം യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്‌.

കഴിക്കുന്ന ഭക്ഷണമനുസരിച്ച്‌ നാം അതായിത്തീരുമെന്ന വിശ്വാസം തെറ്റാണ്‌. 64 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ  ഹിറ്റ്ലര്‍  സസ്യഭുക്കായിരുന്നു. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥൂറാം  ഗോഡ്സെ മറാഠിബ്രാഹ്മണനും സസ്യഭുക്കായിരുന്നു. രുചിയെ വ്യക്തിത്വവുമായി ബന്ധിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. രുചിയെക്കുറിച്ചുള്ള ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന തരത്തിൽ മലയാളി  ഭക്ഷണത്തെ അപമാനിക്കുന്ന് രീതിയുമുണ്ട്‌. ഒരാളെ കഞ്ഞി എന്ന്‌ വിളിക്കുന്നത്‌ ഇതിനുദാഹരണമാണെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു.

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ:വനിതാകോളേജിൽ രുചിയുടെ നാനാർത്ഥങ്ങൾ എന്ന സെമിനാർ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഡോ:എം.എൻ കാരശ്ശേരി