പുതുതലമുറ സിനിമക്കുനേരെ നെറ്റി ചുളിക്കുന്നത്‌ കാലത്തെ ഉൾക്കൊള്ളാത്തവർ

മമ്മൂട്ടി

കാലഘട്ടത്തെ ഉൾക്കൊള്ളാൻ കഴിയാത്തവർ പുതുതലമുറ സിനിമകൾക്കു നേരെ നെറ്റിചുളിക്കുക സ്വാഭാവികം മാത്രം. ഇന്ന്‌ പുതിയ കാലഘട്ടത്തിലേക്കുള്ള മാറ്റത്തിലാണ്‌. ഈ മാറ്റത്തെ ഉൾക്കൊള്ളാനാകാത്തതാണ്‌ പുതിയ തലമുറയുടെ സിനിമകളെ അംഗീകരിക്കാൻ പലരും വിമുഖത കാട്ടുന്നതെന്ന്   മമ്മൂട്ടി അഭിപ്രായപ്പെട്ടു.
സംവിധായകൻ കെ.ജി. ജോർജ്ജിന്റെ “ഫ്ളാഷ് ബാക്ക് എന്റേയും സിനിമയുടേയും "പുസ്തകത്തിന്റെ പ്രകാശനം ഡി സി അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിൽ നിർവ്വഹിക്കുകയായിരുന്നു ശ്രീ മമ്മൂട്ടി.
- പത്രവാര്‍ത്ത