വീരേന്ദ്രകുമാറിനും ശോഭനയ്ക്കും ‘കല അബുദാബി’അവാർഡ്എം.പി.വീരേന്ദ്രകുമാര്‍ 
ശോഭന 

യു.എ.ഇ.യിലെ പ്രമുഖകലാസാംസ്ക്കാരിക സംഘടനയായ‘കേരള ആർട്ട്ലവേഴ്സ് അസ്സോസ്സിയേഷൻ’(കല) അബുദാബിയുടെ ഈ വർഷത്തെ മാധ്യമശ്രീ പുരസ്ക്കാരം എം.പി. വീരേന്ദ്രകുമാറിനും നാട്യകലാരത്നം അവാർഡ് നടി ശോഭനയ്ക്കും ലഭിച്ചു.
മാധ്യമരംഗത്തേയും സാഹിത്യരംഗത്തേയും സമഗ്രസംഭാവന പരിഗണിച്ചാണ്‌ വീരേന്ദ്രകുമാറിനെ ആദരിക്കുന്നത്‌. അഭിനയരംഗത്തേയും, നൃത്തരംഗത്തേയും മികവാണ്‌ ശോഭനയെ അവാർഡിന്നർഹയാക്കിയത്‌.

നവംബർ 22ന്‌ അബുദാബി ഇന്ത്യാ സോഷ്യൽസെന്ററിൽ നടക്കുന്ന കല അബുദാബി ആറാം വാർഷിക ഉൽസവമായ ‘കലാഞ്ജലി 2012ൽ“ വെച്ച്‌ ഇരുവർക്കും അവാർഡ് നല്കും.

പത്രവാർത്ത