![]() |
ബക്കര്‍ മേത്തല |
എക്കാലവും
മതസാംസ്‌കാരിക സമന്വയത്തിന്റെ ഉടച്ചുവാര്‍ക്കലും ഉരുകിച്ചേരലും
കൊടുങ്ങ ല്ലൂരിന്റെ ആന്തരഘടനയെ ചലനാത്മകമാക്കിയിരുന്നു.
മലബാര്‍തീരത്തുനിന്നും ഇന്ത്യയുടെ മറുഭാഗ ങ്ങളിലേക്ക് വ്യാപാരം
നടത്തിയിരുന്നവര്‍ പാലക്കാട് ചുരംവഴിയാണ് ഇങ്ങോട്ട് കടന്നുവന്നിരുന്നത്.
ഇതുവഴി ഇവിടെ എത്തിച്ചേര്‍ന്ന ദ്രാവിഡ, ജൈന, ബുദ്ധ ബ്രാഹ്മണമതങ്ങളും ഹിന്ദു
നവോത്ഥാന സ്വാധീനങ്ങളും ഈ ഉടച്ചുവാര്‍ക്കലില്‍ അവരവരുടെ പങ്ക്
വഹിച്ചിട്ടുണ്ട്.
'മുസിരിസ്' കാലത്തിന്റെ സമുദ്രവാഹിനികള്‍ കടപുഴക്കിക്കൊണ്ടുപോയ ഒരു
ദേവദാരുവാണ്. പൂക്കളും ഇലകളും വേരുകളുംകൊണ്ട് അത് തന്റെ ആകാശങ്ങളെ
കുളിരണിയിക്കുകയും ഭൂമിയെ സുഗന്ധവാഹിയാക്കുകയും വേരുകള്‍കൊണ്ട്
ചരിത്രത്തിന്റെ അരൂഢങ്ങള്‍ പണിയുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ
ലോകത്തിന്റെ കണ്ണുംകാതും മുസിരിസിന്റെ ദൃശ്യങ്ങളിലേക്കും
ശ്രവ്യങ്ങളിലേക്കും പടര്‍ന്ന നിമിഷങ്ങളുടെ ആലേഖനങ്ങളാണ് വാല്മീകി
രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തില്‍ 42-ാം സര്‍ഗ്ഗത്തില്‍
'മുരചിപത്തനം ചൈവ
കാളിദാസന്റെ രഘുവംശത്തിലെ
'ഭമോല്‍സൃഷ്ടവിഭൂഷാണാം
തേനകേരളയോഷിതാം
അളകേഷുചമൂരേണ
ചൂര്‍ണ്ണ പ്രതിനിധീകരം' എന്ന ശ്ലോകവും.
കേരളാധിപനെ കീഴടക്കിയ രഘുരാജന്റെ
സൈന്യങ്ങളുയര്‍ത്തിയ പൊടിപടലങ്ങള്‍
കേരള
വനിതകളുടെ അളകങ്ങളെ ധൂളിധൂസരമാക്കി
എന്ന പ്രയോഗത്തിലെ കേരളം അന്നത്തെ
ചേരരാജ്യമാണ്.
ചേരരാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു മുസിരിസ് എന്നത്
വസ്തുതകളുടെ പിന്‍ബലമുള്ള ചരിത്രവുമാണ്.
മുസിരിസിന്റെ പൗരാണികത, കേരളത്തില്‍ നിലനിന്നിരുന്ന
സാംസ്‌കാരികാഭിവൃദ്ധിയുടെയും വ്യാപാര വളര്‍ച്ചയുടെയും ജൈവികതകൊണ്ട്
സമ്പന്നമായിരുന്നു. ദക്ഷിണേന്ത്യയുടെ പൗരാണിക ചരിത്രത്തില്‍,
ചേരസാമ്രാജ്യത്തിന്റെ നാഗരികതയുടെ സ്പന്ദിക്കുന്ന ഒരു കേന്ദ്രമായിട്ടാണ്
മദ്ധ്യകേരളത്തിലെ ഈ പ്രദേശം നിലകൊള്ളുന്നത്. കേരളത്തിലെ പ്രമുഖ
തുറമുഖകേന്ദ്രമായ കോഴിക്കോടും കൊച്ചിയും ആവിര്‍ഭവിക്കുന്നതിന് വളരെ
മുമ്പുതന്നെ കൊടുങ്ങല്ലൂര്‍ വിദേശരാജ്യങ്ങളുമായി
വ്യാപാരബന്ധത്തിലേര്പ്പെട്ടിരു ന്നു. ലോകമതങ്ങളായ
ജൂത/ക്രൈസ്തവ/ഇസ്ലാംമതങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടവും ഈ
നഗരമായിരുന്നു എന്നതും ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഇവിടെ വന്നും
പോയുംകൊണ്ടിരുന്ന വ്യാപാരികളും സഞ്ചാരികളും മുസിരിസിന്റെ പ്രാധാന്യത്തെ
അവരുടെ യാത്രാക്കുറിപ്പുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പശ്ചിമതീരത്തെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായിരുന്നു മുചിരി
എന്ന് പ്ലിനി എഴുതുന്നുണ്ട്.
സോളമന്‍ രാജാവിന്റെ കാലത്തേ ജൂതന്മാര്‍ കടലിലൂടെ സഞ്ചരിച്ചെത്തിയ ഒരു
സ്ഥലമായിരുന്നു മുസിരിസ്. സോളമന്‍ ചക്രവര്‍ത്തി തന്റെ അരമന
പടുത്തുയര്‍ത്തുവാനും അതിനെ മോടിപിടിപ്പിക്കാനും ഉപയോഗിച്ചിരുന്ന
തേക്കിന്‍തടികളും ആനക്കൊമ്പുകളും മയില്‍പ്പീലികളും
മുസിരിസില്‍നിന്നുകൂടിയാണ് കൊണ്ടുപോയിരുന്നത്.
ഇത്തരത്തില്‍, എക്കാലവും മതസാംസ്‌കാരിക സമന്വയത്തിന്റെ ഉടച്ചുവാര്‍ക്കലും
ഉരുകിച്ചേരലും കൊടുങ്ങല്ലൂരിന്റെ ആന്തരഘടനയെ ചലനാത്മകമാക്കിയിരുന്നു.
മലബാര്‍തീരത്തുനിന്നും ഇന്ത്യയുടെ മറുഭാഗങ്ങളിലേക്ക് വ്യാപാരം
നടത്തിയിരുന്നവര്‍ പാലക്കാട് ചുരംവഴിയാണ് ഇങ്ങോട്ട് കടന്നുവന്നിരുന്നത്.
ഇതുവഴി ഇവിടെ എത്തിച്ചേര്‍ന്ന ദ്രാവിഡ, ജൈന, ബുദ്ധ ബ്രാഹ്മണമതങ്ങളും ഹിന്ദു
നവോത്ഥാന സ്വാധീനങ്ങളും ഈ ഉടച്ചുവാര്‍ക്കലില്‍ അവരവരുടെ പങ്ക്
വഹിച്ചിട്ടുണ്ട്. അങ്ങനെ വ്യാപാരവും സംസ്‌കാരവും വിശ്വാസവും പുഷ്‌കലമായിരുന്ന ഒരു
പുരാതനഘട്ടത്തിലെ മുസിരിസിനെ തമിഴ്കാവ്യമായ അകനാനൂറില്‍ (1497-11)
മുചിരിപട്ടണം എന്നാണ് വിശേഷിപ്പിക്കുന്നത്.
''സ്വര്‍ണ്ണവും
വഹിച്ചുകൊണ്ട് പെരിയാറിലെ വെളുത്ത നുരകളെ കീറിമുറിച്ച് യവനന്മാരുടെ
മനോഹരമായ വലിയ കപ്പലുകള്‍ അടുക്കുകയും കുരുമുളക് നിറച്ചുകൊണ്ട്
തിരികെപോവുകയും ചെയ്ത പുഷ്‌കലമായ മുരിചിപട്ടണം ഇവിടെ സ്ഥിതിചെയ്യുന്നു''
എന്ന വരികള്‍ ശ്രദ്ധേയമാണ്.
കടല്‍വഴിയും കരവഴിയുമുള്ള വാണിജ്യങ്ങളിലൂടെ വികസിതമായ മുസിരിസ്
സാംസ്‌കാരികമായും വളര്‍ച്ചനേടിയ ഒരു പ്രദേശമായിരുന്നു. അനന്യസുന്ദരമായ
പ്രകൃതിമനോഹാരിതയുടെ വിലാസ ഭൂമികൂടിയായിരുന്ന മുസിരിസ് വിവിധ രാജ്യങ്ങളിലെ
ഭരണാധികാരികളെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍,
ബ്രിട്ടീഷുകാര്‍, മൈസൂര്‍ സുല്‍ത്താന്മാര്‍, കോഴിക്കോട് സാമൂതിരി,
തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ എന്നിവര്‍ക്കിടയില്‍ അവസാനിക്കാത്ത
മാത്സര്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മുസിരിസ് വേദിയായത് അതുകൊണ്ടാണ്. അക്കാലത്തെ രാഷ്ട്രീയഭൂപടത്തില്‍ മുസിരിസിന് തന്ത്രപ്രധാനമായ ഒരു
സ്ഥാനമാണുണ്ടായിരുന്നത്. പെരിയാറിനഭിമുഖമായി സ്ഥിതി ചെയ്യുന്ന
കോട്ടകള്‍ക്കും തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന കായലുകള്‍ക്കും
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ കച്ചവടപാതകളിലേക്ക് വഴിതുറക്കുന്ന
അറബിക്കടലിനോട് ചേര്‍ന്നുള്ള അഴിമുഖ ത്തിനും ഈ തന്ത്രജ്ഞതയില്‍ വലിയ ഒരു
പങ്കുണ്ടായിരുന്നു. ഇവയുടെ നിയന്ത്രണം കൈക്ക ലാക്കാന്‍ മേല്‍സൂചിപ്പിച്ച
വിദേശശക്തികളും സ്വദേശി രാജാക്കന്മാരും ഇടവിട്ടിടവിട്ടുള്ള
പോരാട്ട ങ്ങളിലേര്‍പ്പെട്ടുപോന്നു.
ബി.സി. ഒന്നാം നൂറ്റാണ്ട് മുതലോ അല്ലെങ്കില്‍ അതിനുമുമ്പോ അറബികള്‍,
ഈജിപ്തുകാര്‍, റോമാക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള
പൗരാണിക
സമുദ്രവ്യാപാരികളുടെ വലിയ കപ്പലുകള്‍, നിരന്തരം വന്നും പോയും ഇരുന്ന
ഇന്തോ-റോമന്‍ തുറമുഖമായ കൊടുങ്ങല്ലൂരാണ് സ്വാഭാവികമായും
വളരെ
പണ്ടുമുതല്‍ക്കേ മുസിരിസ് പ്രദേശമായി ഗണിക്കപ്പെട്ടിരുന്നത്.
എന്നാല്‍
1341-ല്‍ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെത്തന്നെ
മാറ്റിമറിക്കാനിടയാക്കിയ
ഒരു വെള്ളപ്പൊക്കംമൂലം അറിയപ്പെട്ടിരുന്ന എല്ലാ പൗരാണിക
ഭൂപടങ്ങളില്‍നിന്നും ഒരടയാളംപോലും അവശേഷിപ്പിക്കാതെ മുസിരിസ്
അപ്രത്യക്ഷമായി.
ചരിത്രരേഖകളില്‍ പരാമര്‍ശിക്കുന്ന മുസിരിസിന്റെ ദൂരപരിധിയും വ്യാപ്തിയും
എവിടംമുതല്‍ എവിടംവരെയെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍
ആദ്യംമുതലേ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഇന്നത്തെ പെരിയാറിനു വടക്ക്
തൃക്കണാമതിലകം വരെയുള്ള അതിര്‍ത്തി ചരിത്രകാരന്മാര്‍ ഏകാഭിപ്രായത്തോടെ
അംഗീകരിക്കുന്നുണ്ടെങ്കിലും തെക്കു പെരിയാറിനപ്പുറം പറവൂരിനടുത്ത്
പട്ടണംവരെ അത് വ്യാപിച്ചുകിടന്നിരുന്നതായി പുതിയ ഗവേഷണഫലങ്ങള്‍
വ്യക്തമാക്കുന്നുണ്ട്.
ഈയടുത്തകാലത്ത് ഷാജന്‍ കെ. പോളിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു
ഭൗമ-പുരാവസ്തു പഠനത്തില്‍ കണ്ടെത്തിയത് പറവൂര്‍ മേഖലയില്‍നിന്നും പെരിയാര്‍
ഇപ്പോഴത്തെ ഭാഗത്തേക്ക് ഗതിമാറി ഒഴുകി എന്നാണ്. 1341-ലെ പ്രളയംമാറ്റിവരച്ച
അതിരുകളെക്കുറിച്ചുള്ള അന്വേഷണ ങ്ങളിലെ കൃത്യത ഉറപ്പുവരുത്താതെയുള്ള
മുസിരിസ് പഠനങ്ങള്‍ ഇത്രയുംകാലത്തെ ചരിത്രാ ന്വേഷണത്തെ പലപ്പോഴും
വഴിതെറ്റിച്ചിട്ടുണ്ട്. ഇന്ന് ചേരമാന്‍ പറമ്പ് എന്ന് വിശേഷപ്പിക്കുന്ന
സ്ഥലം പണ്ട് പറഞ്ഞിരുന്ന മുസിരിസല്ല. പ്രത്യുത ആറാം നൂറ്റാണ്ടിനും 14-ാം
നൂറ്റാണ്ടിനും ഇടയ്ക്കുണ്ടായ പ്രകൃതിക്ഷോഭത്തില്‍നിന്നും ഉദ്ഭൂതമായ
സ്ഥലമാണ്. അപ്പോള്‍ പ്രാചീന തുറമുഖമായിരുന്ന കൊടുങ്ങല്ലൂര്‍ കുറേയധികം
കിഴക്കോട്ട് മാറിക്കിടന്നിരുന്ന സ്ഥലമായിരിക്ക ണമെന്ന് അനുക്തസിദ്ധമാണല്ലോ'
എന്ന് 40 വര്‍ഷങ്ങള്‍ക്കുമുമ്പ് ''കൊടുങ്ങല്ലൂരും പുരാതന
പാശ്ചാത്യബന്ധങ്ങളും'' എന്ന ലേഖനത്തില്‍ ഡോ.സി.കെ. കരീം
അഭിപ്രായപ്പെട്ടതിന്റെ പ്രസക്തി നവീനകാല ഗവേഷണങ്ങള്‍ സാധൂകരിക്കുകയാണ്.
രണ്ട്
'ചിലപ്പതികാര' രചനയോടെ കൊടുങ്ങല്ലൂരിന്റെ വാണിജ്യവിജയങ്ങളും
വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിബിഢതകൊണ്ട് ശക്തമായിരുന്ന മതബോധവും
സാഹിത്യപരവും സാംസ്‌കാരികവുമായ ഒരു തലത്തിലേക്കുകൂടി സമാന്തരമായി
വികസിക്കുന്നുണ്ട്. അത്തരമൊരു സാഹിത്യ വൈജ്ഞാനിക വികാസത്തിന്റെ
തുടര്‍ച്ചകള്‍ കൂടിയാട്ടത്തിന് ആട്ടപ്രകാരവും ക്രമദീപികയും രചിച്ച തോലന്‍
എന്ന കവിയിലൂടെ മുകുന്ദമാലയും പെരുമാള്‍ തിരുമൊഴിയും രചിച്ച കുലശേഖര
ആഴ്‌വാറിലൂടെ തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങള്‍ രചിച്ച
കുലശേഖര വര്‍മ്മനിലൂടെ 'ശങ്കരനാരായണീയം' എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥമെഴുതിയ
ശങ്കര നാരായണനിലെത്തിനില്ക്കുമ് പോള്‍ വൈജ്ഞാനികതയിലും ശാസ്ത്രീയതയിലും കൊടുങ്ങല്ലൂര്‍ എങ്ങനെയൊക്കെ അടയാളപ്പെട്ടു എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.പിന്നീട് പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലക്ഷ്മീദാസന്‍ എഴുതിയ
ശുകസന്ദേശകാവ്യത്തില്‍ കോട്ടയം, തൃക്കാക്കര എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്
ശുകം കൊടുങ്ങല്ലൂരിലെത്തുന്നതായി വര്‍ണ്ണിക്കുന്നുണ്ട്. അന്ന്
കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്ന തൃക്കണാമതിലകത്ത് താമസിച്ചിരുന്ന
പ്രിയതമയ്ക്ക് സന്ദേശമെത്തിക്കാനാണ് ശുകം വരുന്നത്.
തൃക്കണാമതിലകത്തെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ മുസിരിസ് ചരിത്രത്തിന്റെ
വാതായനങ്ങള്‍ തുറക്കുന്നതിന് ഗവേഷകരെ സഹായിച്ചിട്ടുണ്ടെന്നുള്ളത് ഒരു
വസ്തുതയാണ്. ഈ സംസ്‌കാരധാര പിന്നീട് കൊടുങ്ങല്ലൂര്‍ കോവിലകത്തേക്ക് ഒഴുകി യെത്തുന്നതാണ്
നാം കാണുന്നത്. കുഞ്ഞിക്കുട്ടന്‍ തമ്പുരാനും വെണ്‍മണിക്കവികളും
കൊച്ചുണ്ണി ത്തമ്പുരാനും മറ്റും ഉള്‍പ്പെടുന്ന കവികുലപതികളിലൂടെ
സൃഷ്ടിക്കപ്പെട്ട ഒരു കാവ്യ മണ്ഡലവും അതിന്റെ പരിശോഭയില്‍ തിളങ്ങിനിന്ന
ഭാഷാപരമായ ഔന്നത്യവും ഒരുപാട് വിജ്ഞാനദാഹികളെ
കൊടുങ്ങല്ലൂരിലേക്കാകര്‍ഷിച്ചു.
![]() |
കുഞ്ഞി കുട്ടന്‍ തമ്പുരാന്‍ |
![]() |
എ. ആര്‍. രാജ രാജ വര്‍മ |
കൊടുങ്ങല്ലൂര്‍ കോവിലകം എല്ലാ
അര്‍ത്ഥ ത്തിലും ഒരു സര്‍വ്വകലാശാലതന്നെയായിരുന്നു. കൊടുങ്ങല്ലൂര്‍
കോവിലകത്തെ തൂണിനുപോലും സാഹിത്യമുണ്ടെന്ന്
ഏ.ആര്‍. രാജരാജവര്‍മ്മയെക്കൊണ്ടു
പറയിക്കാന്‍ പ്രേരിപ്പിക്കുംവിധം അത്രകണ്ട് ഉജ്ജ്വലമായ സാഹിത്യാവബോധം
കൊടുങ്ങല്ലൂര്‍ കോവിലകത്തെ ചൂഴ്ന്നുനിന്നിരുന്നു.
മൂന്ന്
അപ്രത്യക്ഷമായ ഈ പൗരാണികനഗരത്തെ അതിന്റെ എല്ലാവിധ
പ്രൗഢിയോടുംകൂടി പുനര്‍നിര്‍മ്മിക്കുക എന്ന സാഹസികവും അത്ഭുതകരവുമായ ഒരു
പ്രക്രിയ കൊടുങ്ങല്ലൂര്‍ കേന്ദ്ര മാക്കി നടന്നുവരികയാണ്. കൊടുങ്ങല്ലൂരിനും
വടക്കന്‍ പറവൂരിനുമിടയിലുള്ള പ്രദേശം ജറുസലേമും റോമും ഇസ്താംബൂളുംപോലെ
ലോകപൈതൃകകേന്ദ്രങ്ങളുടെ നിലവാരത്തിലേക്കുയര്‍ത്തി ടൂറിസ ത്തിന്റെയും
ചരിത്രപഠനത്തിന്റെയും ആധുനിക സങ്കല്പങ്ങളെ പ്രയോഗവല്കരിക്കു കയെന്നതാണ്
മുസിരിസ് പൈതൃക പദ്ധതിയുടെ പ്രധാന ഉള്ളടക്കം. കേന്ദ്ര / സംസ്ഥാന
ഭരണകൂടങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 200 കോടിയോളംരൂപ മുതല്‍മുടക്കുന്ന ഈ
പദ്ധതി പൂര്‍ത്തീകരിക്ക പ്പെടുന്നതോടെ ചരിത്രവും സംസ്‌കാരവും ടൂറിസവും
നിത്യജീവിതവുംകൊണ്ട് ചൈതന്യ വത്താകുന്ന അപൂര്‍വ്വതയാല്‍ ശ്രദ്ധനേടുകതന്നെ
ചെയ്യും.
രണ്ട് പ്രധാനപ്പെട്ട മ്യൂസിയങ്ങളും അതിനോടനുബന്ധമായി വരുന്ന
ഇരുപത്തഞ്ചോളം ചെറിയ മ്യൂസിയങ്ങളിലുമായി സംരക്ഷിക്കപ്പെടുന്ന
ചരിത്രരേഖകളുടെ സമ്പന്നതയായിരിക്കും ഈ പ്രൊജക്ടിന്റെ ഹൈലൈറ്റ്.
ഈ വിഷയത്തില്‍ യുനെസ്‌കോയുടെ മാനദണ്ഡത്തിലുള്ള നിലവാരമുറപ്പ് വരുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. പട്ടണം പ്രദേശത്തെ ഉദ്ഘ നനം നടന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന സൈറ്റ് മ്യൂസിയവും മാരിടൈം മ്യൂസിയവുമായിരിക്കും ഇതില്‍ ഏറ്റവും ശ്രദ്ധേയം. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് നടന്ന ജലയാത്രകളുടെയും നാവിക വിജയ ങ്ങളുടെയും ചരിത്രരേഖകളും ശേഷിപ്പുകളുമായിരിക്കും ഈ മ്യൂസിയത്തിന്റെ പ്രത്യേകത.
പട്ടണ പ്രദേശത്ത് എസ്‌കവേഷന്‍ സമയത്ത് കണ്ടെത്തിയ ഒറ്റത്തടിവള്ളം മാരിടൈംമ്യൂസിയം ഇവിടെത്തന്നെയാകാന്‍ പ്രചോദനമായി.
ഇരുപത്തഞ്ചോളം ചെറിയ മ്യൂസിയങ്ങളിലുമായി സംരക്ഷിക്കപ്പെടുന്ന
ചരിത്രരേഖകളുടെ സമ്പന്നതയായിരിക്കും ഈ പ്രൊജക്ടിന്റെ ഹൈലൈറ്റ്.
ഈ വിഷയത്തില്‍ യുനെസ്‌കോയുടെ മാനദണ്ഡത്തിലുള്ള നിലവാരമുറപ്പ് വരുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. പട്ടണം പ്രദേശത്തെ ഉദ്ഘ നനം നടന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന സൈറ്റ് മ്യൂസിയവും മാരിടൈം മ്യൂസിയവുമായിരിക്കും ഇതില്‍ ഏറ്റവും ശ്രദ്ധേയം. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് നടന്ന ജലയാത്രകളുടെയും നാവിക വിജയ ങ്ങളുടെയും ചരിത്രരേഖകളും ശേഷിപ്പുകളുമായിരിക്കും ഈ മ്യൂസിയത്തിന്റെ പ്രത്യേകത.
പട്ടണ പ്രദേശത്ത് എസ്‌കവേഷന്‍ സമയത്ത് കണ്ടെത്തിയ ഒറ്റത്തടിവള്ളം മാരിടൈംമ്യൂസിയം ഇവിടെത്തന്നെയാകാന്‍ പ്രചോദനമായി.
ചേരമാന്‍പറമ്പില്‍ ഉടന്‍ നടക്കാന്‍പോകുന്ന
ഉദ്ഘനനത്തില്‍നിന്നു ലഭിക്കുന്നതുള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിനും ചരിത്രപഠന-ഗവേഷണങ്ങള്‍ നടത്തുന്നതിനും കാട്ടുപുറത്തൊരുക്കുന്ന മ്യൂസിയവും
വളരെ പ്രധാനപ്പെട്ടതാണ്.
ഉദ്ഘനനത്തില്‍നിന്നു ലഭിക്കുന്നതുള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിനും ചരിത്രപഠന-ഗവേഷണങ്ങള്‍ നടത്തുന്നതിനും കാട്ടുപുറത്തൊരുക്കുന്ന മ്യൂസിയവും
വളരെ പ്രധാനപ്പെട്ടതാണ്.
ചിരപുരാതനമായ കോട്ടപ്പുറം ചന്തയിലെ,
സമീപകാലത്ത് പുതുക്കിപ്പണിതകെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പഴയമാതൃകയില്‍
മേല്‍ക്കൂര നിര്‍മ്മിച്ച്
ഓടുപാകി ഭൂതകാല സ്മൃതികളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനുതകുന്ന വിധത്തില്‍
പുനര്‍നിര്‍മ്മാണം നടത്തുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഓടുപാകി ഭൂതകാല സ്മൃതികളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനുതകുന്ന വിധത്തില്‍
പുനര്‍നിര്‍മ്മാണം നടത്തുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജന്മഗൃഹം
മറ്റൊരു പൈതൃക മ്യൂസിയമായി മാറുമ്പോള്‍
സമരപുളകങ്ങളാല്‍
അഭിമാന വിജ്രംഭിതമായൊരു
കാലത്തിന്റെ
ശേഷിപ്പുകളും ഓര്‍മ്മകളും ച
രിത്രവിദ്യാര്‍ത്ഥികള്‍ക്കും
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും
ഊര്‍ജ്ജം പകരുമെന്നാണ് കണക്കുകൂട്ടല്‍.
മറ്റൊരു പൈതൃക മ്യൂസിയമായി മാറുമ്പോള്‍
സമരപുളകങ്ങളാല്‍
![]() |
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് |
ശേഷിപ്പുകളും ഓര്‍മ്മകളും ച
രിത്രവിദ്യാര്‍ത്ഥികള്‍ക്കും
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും
ഊര്‍ജ്ജം പകരുമെന്നാണ് കണക്കുകൂട്ടല്‍.
കോട്ടപ്പുറത്ത് പോര്‍ട്ടുഗീസുകാരാല്‍ നിര്‍മ്മിക്കപ്പെട്ടതും
ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്ക പ്പെട്ടതുമായ കോട്ടയുടെ
ഭൂഗര്‍ഭങ്ങളില്‍നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്ന
ചരിത്രാവശിഷ്ട ങ്ങള്‍ക്കുവേണ്ടി കോട്ടപ്പുറത്ത് മറ്റൊരു മ്യൂസിയം.
ചേരമാന്‍ ജുമാമസ്ജിദ് കേന്ദ്രമാക്കി
ഇസ്‌ലാമിക പൈതൃക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം
ആരംഭിച്ചുകഴിഞ്ഞു.
ഇതുകൊണ്ടൊന്നും അവസാനി ക്കുന്നതല്ല
ഈ പൈതൃകപദ്ധതി.
ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്ക പ്പെട്ടതുമായ കോട്ടയുടെ
ഭൂഗര്‍ഭങ്ങളില്‍നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്ന
ചരിത്രാവശിഷ്ട ങ്ങള്‍ക്കുവേണ്ടി കോട്ടപ്പുറത്ത് മറ്റൊരു മ്യൂസിയം.
ചേരമാന്‍ ജുമാമസ്ജിദ് കേന്ദ്രമാക്കി
ഇസ്‌ലാമിക പൈതൃക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം
ആരംഭിച്ചുകഴിഞ്ഞു.
ഇതുകൊണ്ടൊന്നും അവസാനി ക്കുന്നതല്ല
ഈ പൈതൃകപദ്ധതി.
കൊടുങ്ങല്ലൂരിലെ ദേവീക്ഷേത്രം, തിരുവഞ്ചിക്കുളം ശിവക്ഷേത്രം,
കീഴ്ത്തളി
ശിവക്ഷേത്രം, പറവൂര്‍ - ചേന്ദമംഗലം ജൂതപ്പള്ളികള്‍,
വഴിനടക്കാനുള്ള
അവകാശത്തിനുവേണ്ടിനടന്ന തീക്ഷ്ണ സമരങ്ങളുടെ
സ്മരണകളിരമ്പുന്ന
പാലിയംകൊട്ടാരം,
പള്ളിപ്പുറം കോട്ട തുടങ്ങിയവ അതിന്റെ അതിന്റെ സ്മരണ
നിലനിര്‍ത്തിക്കൊണ്ട് സംരക്ഷിക്കപ്പെടുമ്പോള്‍ പുനര്‍നിര്‍മ്മിക്ക പ്പെട്ട
മുസിരിസിന്റെ ലാന്റ്മാര്‍ക്കുകളായി ഈ സ്മാരകങ്ങള്‍ എണ്ണപ്പെടും.
![]() |
കൊടുങ്ങല്ലൂര്‍ ക്ഷേത്രം |
അഴീക്കോട് സിറിയന്‍ ക്രിസ്ത്യന്‍ മ്യൂസിയം, പള്ളിപ്പുറത്ത് മിലിട്ടറി
മ്യൂസിയം,
മൂത്തകുന്നത്ത് കയര്‍ മ്യൂസിയം, ചേന്ദമംഗലത്ത് കയര്‍ മ്യൂസിയം, ഗോതുരുത്തില്‍ ചവിട്ടുനാടകതിയേറ്ററും നാടന്‍ കലാമ്യൂസിയവും....
ഇവയെല്ലാം മുസിരിസ് പൈതൃകപദ്ധതിയില്‍ വിഭാവനം
ചെയ്തിട്ടുണ്ടെന്നറിയുമ്പോഴാണ് ഈ പദ്ധതിയുടെ ഭാവനാപൂര്‍ണ്ണത മനസ്സിലാവുക.
മൂത്തകുന്നത്ത് കയര്‍ മ്യൂസിയം, ചേന്ദമംഗലത്ത് കയര്‍ മ്യൂസിയം, ഗോതുരുത്തില്‍ ചവിട്ടുനാടകതിയേറ്ററും നാടന്‍ കലാമ്യൂസിയവും....
ഇവയെല്ലാം മുസിരിസ് പൈതൃകപദ്ധതിയില്‍ വിഭാവനം
ചെയ്തിട്ടുണ്ടെന്നറിയുമ്പോഴാണ് ഈ പദ്ധതിയുടെ ഭാവനാപൂര്‍ണ്ണത മനസ്സിലാവുക.
മുസിരിസിന്റെ ചരിത്രവും സംസ്‌കാരവും തിരക്കിയെത്തുന്ന സഞ്ചാരികള്‍ക്കും
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്നും
ജി.പി.എസ്.
മൊബൈല്‍ നല്‍കി അതിലൂടെ താനാഗ്രഹിക്കുന്ന ഏത് ഭാഷയിലും വസ്തുതാവിവരണം ലഭിക്കാനുള്ള നൂതന സാങ്കേതികവിദ്യകൂടി ഈ പ്രൊജക്ടില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
മൊബൈല്‍ നല്‍കി അതിലൂടെ താനാഗ്രഹിക്കുന്ന ഏത് ഭാഷയിലും വസ്തുതാവിവരണം ലഭിക്കാനുള്ള നൂതന സാങ്കേതികവിദ്യകൂടി ഈ പ്രൊജക്ടില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
സ്വന്തം ചരിത്രത്തേയും പൈതൃകത്തേയും തിരിച്ചറിഞ്ഞ ഒരു ജനത
ലോകത്തിനുമുമ്പില്‍ അത് അടയാളപ്പെടുത്താന്‍ നടത്തുന്ന ഈ സാഹസിക സംരംഭം സംസ്‌കാരങ്ങളുടെ അതിജീവനത്തിനായി നടത്തുന്ന സമരങ്ങളുടെ ഭാഗംകൂടിയാണ്.
ലോകത്തിനുമുമ്പില്‍ അത് അടയാളപ്പെടുത്താന്‍ നടത്തുന്ന ഈ സാഹസിക സംരംഭം സംസ്‌കാരങ്ങളുടെ അതിജീവനത്തിനായി നടത്തുന്ന സമരങ്ങളുടെ ഭാഗംകൂടിയാണ്.
ഈ
പദ്ധതിയുടെ ഗുണഭോക്തൃപരിധിയില്‍ കൊടുങ്ങല്ലൂര്‍,
മേത്തല, എറിയാട്, എസ്.എന്‍.പുരം, മതിലകം, ചിറ്റാട്ടുകര, വടക്കേക്കര, പള്ളിപ്പുറം എന്നീ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് വരുന്നത്. ഇവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉണ്ടാകുന്ന കുതിപ്പ് ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ ഉണര്‍വ്വുണ്ടാക്കുകതന്നെചെയ്യും .
മേത്തല, എറിയാട്, എസ്.എന്‍.പുരം, മതിലകം, ചിറ്റാട്ടുകര, വടക്കേക്കര, പള്ളിപ്പുറം എന്നീ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് വരുന്നത്. ഇവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉണ്ടാകുന്ന കുതിപ്പ് ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ ഉണര്‍വ്വുണ്ടാക്കുകതന്നെചെയ്യും
കാലത്തിന്റെ ഗതിവിഗതികളില്‍ ചരിത്രം ഇനിയും മാറിമറിഞ്ഞേക്കാം. അപ്പോഴും
മുസിരിസ് പൈതൃകത്തിന്റെ തുടര്‍ച്ചകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍
ഭാവിയില്‍ ചരിത്രകാരന്മാര്‍ കുറിച്ചിട്ടേക്കാം, പുനര്‍നിര്‍മ്മിക്കപ്പെട്ട
പ്രൗഢമായ ഒരു പട്ടണത്തിന്റെ ആവേശോജ്ജ്വലമായ കഥ.