![]() |
ബാലചന്ദ്രൻ ചുള്ളിക്കാട് |
യുദ്ധം ചെയ്യാൻ എതിരാളികളൊ വെറുക്കാൻ അപരനോ ഇല്ലാത്ത
സമഗ്ര ദർശനമാണ് ഗാന്ധിജിയുടേത്.
തന്റെ തത്വങ്ങൾക്കനുസരിച്ചല്ലാത്ത ജീവിതവും നയപരിപാടികളും ആയിരുന്നിട്ടും
നെഹ്രുവിനെ മുഖ്യ ശിഷ്യനായി അദ്ദേഹം അവരോധിച്ചത്` അതുകൊണ്ടാണ്.
സമഗ്ര ദർശനമാണ് ഗാന്ധിജിയുടേത്.
തന്റെ തത്വങ്ങൾക്കനുസരിച്ചല്ലാത്ത ജീവിതവും നയപരിപാടികളും ആയിരുന്നിട്ടും
നെഹ്രുവിനെ മുഖ്യ ശിഷ്യനായി അദ്ദേഹം അവരോധിച്ചത്` അതുകൊണ്ടാണ്.
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ
പഠിപ്പിച്ചയാളാണ് ഗാന്ധിജി. എന്നാൽ, ഒരു മനുഷ്യൻ എങ്ങനെയാവരുത് എന്നതിന്റെ
ആകെത്തുകയായിരുന്നു എന്റെ ജീവിതം. എന്നിട്ടും ഞാൻ അദ്ദേഹത്തെ ആദരിക്കുന്നത്
എനിക്കൊരിക്കലും ഗാന്ധിയാവാനോ ഗാന്ധിയ നാവാനോ സാധിക്കാത്തതുകൊണ്ടാണ്. അത്യുഗ്രവും
അന്ധവുമായ ജന്മവാസനകളുമായാണ് മനുഷ്യൻ പിറന്നുവീഴുന്നത്. അതിനെ മറികടക്കാനോ
മായ്ച്ചുകളയാനോ പാണ്ഡിത്യം കൊണ്ടോ പണം കൊണ്ടോ സാധിക്കില്ല. അസാമാന്യമായ ഹൃദയശുദ്ധി
വേണം. ഗാന്ധിജിക്കത് ഉണ്ടായി രുന്നു എന്ന് ചുള്ളിക്കാട് അഭിപ്രായപ്പെട്ടു.
അല്ലാമ ഇഖ്ബാൽ ഇന്ത്യൻ ഹ്യൂമാനിറ്റേറിയൻ അക്കാദമിയും
ചേർന്ന് നടത്തിയ ഗാന്ധിസ്മൃതി ഉല്‍ഘാടനം ചെയ്യുകയായിരുന്നു ചുള്ളിക്കാട്.
പത്രവാർത്ത