![]() |
അല്ലത്ത് ഉണ്ണിക്കൃഷ്ണൻ |
അനുസ്മരണം
പ്രൊഫസർ
എൻ.എസ്.രാമസ്വാമി
കോറമംഗലയിലെ
സ്വവസതിയിൽ സെപ്റ്റംബർ 17നു
മാനേജ്മെന്റ് രംഗത്തെ ഭീഷ്മാചാര്യൻ,
ഗുരുക്കന്മാരുടെ ഗുരു. മഹാകവികളെ
ആസ്ഥനപ്പട്ടം
നല്കി ആദരിക്കുന്നതുപോലെ
മാനേജ്മെന്റ്രംഗത്തെ ദേശീയഗുരുപട്ടം
നല്കിയും കൂടാതെ
പത്മഭൂഷൺ ബഹുമതിയും
നല്കി രാഷ്ട്രം ആദരിച്ച മഹത് വ്യക്തി .
സൂര്യനു കീഴിലുള്ള ഏതു
വിഷയത്തെക്കുറിച്ചും
അഗാധമായ അറിവുണ്ടായിരുന്ന സർവ്വജ്ഞാനി.
അദ്ദേഹത്തിനു വഴങ്ങാത്ത
ഒരു വിജ്ഞാന
മേഖലയുമുണ്ടായിരുന്നില്ലെന്നത് അദ്ദേഹം
വഹിച്ചിരുന്ന സമുന്നതപദവികളുടെ
പട്ടിക കണ്ടാൽ മനസ്സിലാക്കാം.
ആധുനിക സാങ്കേതികവിദ്യയേയും ആത്മീയതയേയും
സമന്വയിപ്പിച്ച് ഫലപ്രദമായി എങ്ങിനെ പ്രവർത്തിക്കാമെന്നു തെളിയിച്ച ഒരു കർമ്മയോഗി.
“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന മഹത്തായ സന്ദേശം തന്റെ ജീവിതദൌത്യമാക്കിക്കൊണ്ട്
ഈ ലോകത്തിലെ സർവ ചരാചര ങ്ങളുടേയും ക്ഷേമൈശ്വര്യങ്ങൾക്കായി അനവരതം പ്രയത്നിച്ചിരുന്ന
മഹാനുഭവൻ. മാനേജ്മെന്റ് വിദ്യക്ക് മാനുഷികമുഖം നല്കിയ ഗുരുവര്യൻ. മനുഷ്യനേയും,
പക്ഷിമൃഗാദികളേ യും ,പ്രകൃതിയേയും ഏറെ സ്നേഹിച്ചിരുന്ന മഹാൻ....അങ്ങിനെ നീളുന്നു വിശേഷണങ്ങള്‍...........
1972-ൽ
ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സ്ഥാപകഡയറക്ടറായാണ്
അദ്ദേഹം ഈ രംഗത്തേക്കു കടന്നുവന്നത്. വണ്ടിക്കാളകളുടെ അമിതഭാരം ലഘൂകരിക്കാനായി
കാളവണ്ടിച്ചക്രങ്ങളിൽ ഇരുമ്പ് ചട്ടക്കു പകരം ടയർ പിടിപ്പിച്ചാൽ മതി എന്ന് അദ്ദേഹം
തെളിയിച്ചപ്പോൾ ,മാനേജ്മെന്റ് രംഗത്തെ “കാളവണ്ടിക്കാരൻ” എന്ന് ചിലര്‍ അല്‍പ്പം
പരിഹാസത്തോടെ വിളിക്കാൻ തുടങ്ങിയതിന് നർമ്മബോധം കലർന്ന മറുപടിയെന്നോണം തന്റെ
ജീവിത ദൌത്യനിർവ്വഹണപ്രവർത്തനത്തിനായി രൂപീകരിച്ച കേന്ദ്രത്തിന് അതേ പേരു നല്കി.
അതാണ് ‘കാർട്ട്മാൻ’ എന്ന പേരിലറിയപ്പെടുന്ന "സെന്റർ ഫോർ ആക്ഷൻ റിസർച്ച്,ടെക്നോളജി
ഫോർ മാൻ ,ആനിമൽ,ആന്റ് നാചുർ" എന്ന സംഘടന. കശാപ്പുശാലകളിലേക്ക് കന്നുകാലികളെ
നടത്തിച്ചുകൊണ്ടുപോകുമ്പോൾ പീഡനങ്ങൾക്ക് വിധേയമാക്കുന്നത് അവസാനിപ്പിക്കുവാനായി
അവയെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് തുടക്കം കുറിച്ചത് ഇദ്ദേഹത്തിന്റെ
ശ്രമഫലമായിരുന്നു. ഇത് ഭാരതത്തിന്റെ നൂറ്റാണ്ടാണെന്നും, ഈ ലോകത്തുണ്ടായിരുന്ന
49 സംസ്ക്കാരങ്ങളിൽ 48എണ്ണവും അപ്രത്യക്ഷമായിട്ടും ഇന്നും നശിക്കാതെ നിലനില്ക്കുന്ന
നമ്മുടെ ആർഷഭാരത സനാതന സംസ്ക്കാരമാണെന്നും പ്രൊഫസർ രാമസ്വാമി തന്റെ
പ്രഭാഷണങ്ങളിലൂടെയും മറ്റും വിളംബരം ചെയ്യാറുണ്ടായിരുന്നു.
അതിമഹത്തായ
നമ്മുടെ ഭാരതീയ പൈതൃകത്തിലും
ആത്മീയതയിലും ഊന്നിയുള്ള പ്രവർത്തനങ്ങൾക്കായി
ഇദ്ദേഹം സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ ഹെറിട്ടേജ് അക്കാദമിയിൽ യോഗാഭ്യാസം, ധ്യാനം, നൃത്ത-സംഗീതങ്ങൾ,വാദ്യോപകരണങ്ങൾ,ആയോധനകല, തുടങ്ങിയ വിഷയങ്ങളിൽ അധ്യയനം നടക്കുന്നു. ഇടക്കിടെ ആധ്യാത്മിക പ്രഭാഷണങ്ങളും നടക്കാറുണ്ട്.
ഹെറിട്ടേജ്, “കാർട്ട്മാൻ” എന്നൊരു മാസികയും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

ശരിക്കും ഒരു മഹർഷി
വര്യനെപ്പോലെയായിരുന്നു അദ്ദേഹം. മൂല്യബോധത്തിലും,നൈതികതയിലും അധിഷ്ഠിതമായ
അധ്യയനത്തിലൂടെയും, പ്രവർത്തനങ്ങളിലൂടെയും മാത്രമേ മാനവരാശിയെ രക്ഷിക്കാൻ സാധിക്കൂ
എന്ന് ഉല്ബോധിപ്പിക്കാറുണ്ടായിരുന്നു.
ഏതു സദസ്സിലും തലയെടുപ്പുള്ള ഒരു
സവിശേഷ സാന്നിധ്യം തന്നെയായിരുന്നു ഇദ്ദേഹം. കേരള ത്തോടും, കേരളീയരോടും
പ്രത്യേകിച്ച് പ്രവാസിമലയാളികളോടും പ്രത്യേക സ്നേഹവും മമതയും വെച്ചു
പുലർത്തിയിരുന്നു. ബാംഗ്ളൂർ മലയാളികൾക്ക് ഒരു പൊതുവേദി ഉണ്ടായിക്കാണാൻ അദ്ദേഹം
ആഗ്രഹിച്ചിരുന്നു. അതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ
ആദ്യത്തെ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് കേരള പോലീസ് ഐ.ജി. ആയിരുന്ന
എൻ.ആർ.ശ്രീനിവാസ അയ്യരുടേയും ശ്രീമതി ലക്ഷ്മിയുടെയും മകനായി 1926-ൽ
തൃശൂരിലായിരുന്നു ജനിച്ചത്. എറണാംകുളം മഹാരാജാസിൽ നിന്ന് ബി.എസ്സി.ബിരുദവും
ചെന്നൈയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടി. തുടർന്ന് യു.കെ., യു.എസ്.എ തുടങ്ങിയ
വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തി.മുംബൈയിൽ പ്രമുഖസ്ഥാപനങ്ങളിൽ
കൺസൾ ട്ടന്റായിരുന്നു. 1972 മുതൽ 1986 വരെ ബാംഗ്ളൂർ ഐ.ഐ.എംലെ ഡയറക്ടർ.തുടർന്ന്
അദ്ദേഹ ത്തിന്റെ പ്രവർത്തനരംഗം ബാംഗ്ളൂർ നഗരമാക്കിയത് ഈ നഗരവാസികൾക്ക് അനുഗ്രഹമായി.
ആലത്തൂർ സ്വദേശി ശ്രീമതി രാജമാണ് പത്നി. മക്കൾ രാജൻശ്രീനിവാസൻ,
രജനിചന്ദ്രശേഖർ,മരുമക്കൾ രമ, പി.ആർ.ചന്ദ്രശേഖര്‍.
ആചാര്യന്മാരുടെ
ആചാര്യനായ
പ്രൊഫസർ എൻ.എസ്. രാമസ്വാമിയെപോലൊരു മഹാവ്യക്തിയുടെ പ്രത്യേകസ്നേഹവാൽസല്യങ്ങൾക്ക് പാത്രീഭൂതനായ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഈ ലേഖകൻ എന്ന കാര്യം സവിനയം, സാഭിമാനം, സസന്തോഷം രേഖപ്പെടുത്തട്ടെ.
ജാലഹള്ളിയിൽ വരുന്നത് ശ്രീ അയ്യപ്പസ്വാമിയേയും,ഉണ്ണിയേയും കാണാനാണെന്ന് പലയിടങ്ങളിലും പറയാറുണ്ടായിരുന്നു. ഇങ്ങനെയൊരു അത്ഭുതപ്രതിഭാശാലിയുമായി ഉറ്റ അടുപ്പം പുലർത്താൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയൊരു സൌഭാഗ്യമായി ഞാൻ കരുതുന്നു. എല്ലാ നന്മകളുടെയും മേന്മകളുടെയും വിളനിലമായിരുന്ന ഈ മഹാവ്യക്തിക്ക് കണ്ണീരിൽ കുതിർന്ന അനന്ത കോടി പ്രണാമങ്ങൾ!