കേംബ്രിഡ്ജ് സിലബസ്സിൽ മലയാളം ഉൾപ്പെടുത്താൻ ശ്രമം വേണം



ജി.കാര്‍ത്തികേയന്‍ 
കേംബ്രിഡ്ജ് സർവകലാശാലാ സിലബസ്സിൽ മലയാളം ഉൾപ്പെടുത്താൻ ശ്രമിക്കണം.
 മലയാളം ഉൾപ്പെടുത്തിയാൽ 
കേംബ്രിഡ്ജ് സിലബസ് അനുസരിച്ച്‌ പ്രവർത്തിക്കുന്ന സ്ക്കൂളുകളിൽ 
കുട്ടികൾക്ക് മലയാളം രണ്ടാംഭാഷയായി പഠിക്കാനവസരമുണ്ടാകും. 
വിദേശത്തു താമസിക്കുന്ന മലയാളികൾക്ക് 
മാതൃഭാഷ പഠിക്കാൻ ഇതിലൂടെ കഴിയും. 
ഇപ്പോൾ ബംഗാളി, ഗുജറാത്തി, ഹിന്ദി, മറാത്തി,പഞ്ചാബി, തമിഴ്,തെലുങ്ക്,ഉറുദു,
എന്നീ ഭാഷകൾക്ക് ഈ സൌകര്യമുണ്ട്‌.

സ്പീക്കർമാരുടെ സമ്മേളനത്തോടനുബന്ധിച്ച്‌ സിംഗപ്പൂർ സന്ദർശിച്ചപ്പോൾ മലയാളം ലാംഗ്വേജ് എഡ്യുക്കേഷൻ സൊസൈറ്റി നല്കിയ നിവേദനപ്രകാരമാണ്‌ സ്പീക്കർ ഇക്കാര്യം മുഖ്യമന്ത്രിയോടും, നോർക്ക മന്ത്രി കേ.സി ജോസഫിനോടും ആവശ്യപ്പെട്ടത്. 
- പത്രവാര്‍ത്ത